കൊച്ചി: പുതിയ നിരവധി സുഗന്ധങ്ങളുമായി ഗോദ്റെജ് എയര്‍ പവ്വര്‍ പോക്കറ്റ് ശ്രേണി അവതരിപ്പിച്ചു. ബാത്ത്റൂമുകളില്‍ 30 ദിവസം വരെ നീണ്ടു നില്ക്കുന്ന പുതുമയേറിയ ഗന്ധമാണ് ഇതിലുള്ള ആധുനീക ജെല്‍ സാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെ നല്‍കുന്നത്. സീ ബ്രീസ്, ഫെഷ് ബ്ലോസം, ബെറി റഷ്, ലാവന്‍ഡര്‍ ബ്ലൂം, ഫ്ളോറല്‍ ഡിലൈറ്റ് എന്നിവയാണ് പുതുതായി അവതരിപ്പിച്ചിട്ടുള്ള ഗന്ധങ്ങള്‍.
ബാത്ത്റൂമുകള്‍ക്ക് പ്രീമിയം ഗന്ധങ്ങള്‍ നല്കുന്ന എയര്‍ പോക്കറ്റ് എന്ന പുതിയ ഉല്പന്ന വിഭാഗം 2016ലാണ് അവതരിപ്പിച്ചത്. ഒരു പാക്കറ്റിന് 55 രൂപയെന്ന വിലയില്‍ മാറ്റമില്ലാതെയാണ് പുതിയ പവ്വര്‍ പോക്കറ്റ് അവതരിപ്പിച്ചിരിക്കുന്നത്. മൂന്നെണ്ണം 165 രൂപയ്ക്കും അഞ്ചെണ്ണം 275 രൂപയ്ക്കും ലഭ്യമാണ്.