BUSINESSMARKET

സ്വര്‍ണവില വീണ്ടുംതാഴ്ന്നു: പവന് 32,880 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവുതുടരുന്നു. പവന്റെ വില 200 രൂപകുറഞ്ഞ് 32,880 രൂപയിലെത്തി. 4110 രൂപയാണ് ഗ്രാമിന്റെ വില. ഇതോടെ റെക്കോഡ് നിലവാരത്തില്‍നിന്ന് എട്ടുമാസത്തിനിടെ 9,120 രൂപയാണ് കുറവുണ്ടായത്. കഴിഞ്ഞ ഏപ്രില്‍ 10നാണ് 32,800 രൂപനിലവാരത്തില്‍ ഇതിനുമുമ്പ് സ്വര്‍ണവിലയെത്തിയത്.
ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 1,683.56 ഡോളര്‍ നിലവാരത്തിലെത്തി. യുഎസിലെ ട്രഷറി ആദായം ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ നിക്ഷേപകര്‍ സ്വര്‍ണത്തില്‍നിന്ന് പിന്‍വാങ്ങുന്നതാണ് തുടര്‍ച്ചയായി വിലയിടിയാനിടയാക്കിയത്.
യുഎസ് പ്രസിഡന്റ് പ്രഖ്യാപിക്കാനിരിക്കുന്ന ദശലക്ഷക്കണക്കിന് ഡോളറിന്റെ ഉത്തേജന പാക്കേജിനായി കാത്തിരിക്കുകയാണ് നിക്ഷേപകര്‍. സമ്പദ്ഘടനയില്‍ മുന്നേറ്റമുണ്ടാക്കുകയാണ് പ്രസിഡന്റ് ജോ ബൈഡന്റെ ലക്ഷ്യം.

Related Articles

Back to top button