കൊച്ചി : ബാങ്കിംഗ് നോണ്‍ ബാങ്കിംഗ് സ്വര്‍ണ വായ്പ മേഖലകളില്‍ ഉപഭോക്താക്കള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിച്ചുകൊണ്ട് സര്‍ക്കാര്‍ അംഗീകൃത ബാങ്കുകളില്‍ നിന്നും അതിവേഗത്തില്‍ ഏറ്റവും കുറഞ്ഞ പലിശയില്‍ സ്വര്‍ണ്ണ പണയ വായ്പയിലൂടെ പരമാവധി പണം ലഭ്യമാക്കാന്‍ സഹായിക്കുന്ന മൈഗോള്ഡ്ബസാര്.കോം മൊബൈല്‍ ആപ്ലിക്കേഷന്‍ ഗോള്‍ഡ് ഡൈമന്‍ഷന്‍സ് അവതരിപ്പിച്ചു . ബാങ്കിഗ്, നോണ്‍ ബാങ്കിഗ് രംഗത്തു മികവ് തെളിയിച്ച ഏതാനും പേരാണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മൊബൈല്‍ ആപ്പിലൂടെ വ്യത്യസ്തമായ രീതിയില്‍ ഒരുക്കുന്ന രാജ്യത്തെ ഈ ആദ്യ പ്ലാറ്റ് ഫോമിന് സ്റ്റാര്‍ട്ടപ്പ് ഇന്ത്യ , കേരള സ്റ്റാര്‍ട്ടപ്പ് മിഷന് തുടങ്ങിയവയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. അധിക ചാര്‍ജുകളൊന്നും ഈടാക്കാതെ ലഘുവായ നടപടിക്രമങ്ങളിലൂടെ നിസ്സാര സമയത്തിനുള്ളില്‍ സാധാരണക്കാ?ക്ക് താങ്ങാവുന്ന കുറഞ്ഞ സ്ഥിര പലിശയില്‍ ഉപഭോക്താക്കള്‍ക്ക് കിട്ടാവുന്നത്ര പണം നേടാമെന്നത് ഈ ആപ്പിനെ നിലവിലുള്ള സ്വര്‍ണ വായ്പ ആപ്ലിക്കേഷനുകളില്‍ നിന്നും വ്യത്യസ്തമാക്കുന്നു .
പണയം വയ്ക്കാനും പണയത്തില്‍ ഇരിക്കുന്ന സ്വ?ണാഭരണങ്ങള് തിരിച്ചെടുത്തു കുറഞ്ഞ പലിശ നിരക്കില്‍ വീണ്ടും മറ്റു ബാങ്കുകളില്‍ പണയം വയ്ക്കുന്നതിനും ഈ ആപ്പിലൂടെ സാധിക്കുമെന്ന് കമ്പനി എം ഡി യും സി ഇ ഒ യുമായ ടോമി കെ . അഗസ്റ്റിന് പറഞ്ഞു . ഏതൊരാള്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്നതും ദിവസേനയുള്ള ഗോള്‍ഡ് ലോണ്‍ റേറ്റ് അറിയാമെന്നതും ഇതിന്റെ പ്രത്യേകതകളില്‍ ചിലതു മാത്രമാണ് . മൈഗോള്ഡ്ബസാര് . കോം ആപ്ലിക്കേഷനിലൂടെ പണയം വച്ച സ്വര്‍ണം ഒരു മാസത്തിനു ശേഷം തിരിച്ചെടുക്കുന്നവര്ക്കു പലിശയായി നല്കുന്ന തുകയുടെ നിശ്ചിത ശതമാനം ഉപഭോക്താവിന് തിരികെ നല്‍കുന്നൊരു സ്കീമും പ്രഖ്യാപിച്ചിട്ടുണ്ട്. വികസനത്തിന്റെ രണ്ടാം ഘട്ടത്തില്‍ 20 കോടിയുടെ പുതിയ നിക്ഷേപവും 20,000 ല്‍ പരം പേര്‍ക്ക് തൊഴിലും നല്‍കും . കൂടാതെ കമ്പനിയുടെ ലാഭത്തിന്റെ നിശ്ചിത ശതമാനം ചാരിറ്റിക്കും ജീവനക്കാരുടെ ക്ഷേമത്തിനുമായി വിനയോഗിക്കും..
പ്രതി വര്‍ഷം ഒന്നര ലക്ഷം കോടിയില്‍പരം രൂപയുടെ വിറ്റു വരവ് ലക്ഷ്യമിടുന്ന കമ്പനി അടുത്ത മൂന്നു മാസത്തിനുള്ളില്‍ എല്ലാ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കും . മൈഗോള്ഡ്ബസാര് . കോം ഗോള്‍ഡ് ലോണ്‍ ആപ്പിന്റെ ഉദ്ഘാടനം ജോസ് ഡൊമനിക് നിര്‍വ്വഹിച്ചു . ആര് . മാധവ് ചന്ദ്രന് ലോഗോ പ്രകാശനവും അഭിലാഷ് ജോണ്‍ വെബ്സൈറ്റ് ലോഞ്ചും നടത്തി . .