BUSINESSBUSINESS NEWSMARKET

480 രൂപ കൂടി; പവന് 42,000 രൂപയായി സ്വര്‍ണവില

തിരുവനന്തപുരം: കേരളത്തിലെ സ്വര്‍ണ വിലയില്‍ വീണ്ടും റെക്കോര്‍ഡ് മുന്നേറ്റം. ഇന്ന് ഗ്രാമിന് 60 രൂപയാണ് കൂടിയത്. പവന് 480 രൂപയും വര്‍ധിച്ചു. ഗ്രാമിന് 5,250 രൂപയാണ് ഇന്നത്തെ സ്വര്‍ണത്തിന്റെ വില്‍പ്പന നിരക്ക്. പവന് 42,000 രൂപയും. സ്വര്‍ണത്തിന്റെ എക്കാലത്തെയും ഉയര്‍ന്ന നിരക്കാണിത്.
ജൂലൈ ആറിന്, ?ഗ്രാമിന് 5,190 രൂപയായിരുന്നു നിരക്ക്. പവന് 41,520 രൂപയും. അന്താരാഷ്ട്ര സ്വര്‍ണവിലയിലും വന്‍ വര്‍ധനയാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്മോഡിറ്റി വിപണിയില്‍ ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 2,059 ഡോളറാണ് നിലവിലെ നിരക്ക്.
കൊവിഡ് 19 ആശങ്കകളെ തുടര്‍ന്ന് അന്താരാഷ്ട്ര സ്വര്‍ണ നിരക്ക് ഉയരുന്നതാണ് ആഭ്യന്തര വിപണിയിലെ സ്വര്‍ണവില ഉയരാനിടയാക്കിയത്. അമേരിക്കയും ചൈനയും തമ്മിലുളള വ്യാപാര രാഷ്ട്രീയ തകര്‍ക്കങ്ങളും സ്വര്‍ണ നിരക്ക് വര്‍ധിക്കാനിടയാക്കി. ഇതോടെ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാന്‍ ഉപഭോക്താക്കള്‍ പണിക്കൂലിയും നികുതിയും സെസ്സും അടക്കം 47,000 ത്തോളം രൂപ നല്‍കേണ്ടി വരും.

Related Articles

Back to top button