മലപ്പുറം: കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ സ്വര്‍ണ്ണക്കടത്ത് സംഘം ഡിആര്‍ഐ ഉദ്യോഗസ്ഥരെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ചു. രണ്ട് പേര്‍ക്ക് ഗുരതരമായ പരിക്കേറ്റു. സംഘത്തിലെ ഒരാള്‍ പിടിയിലായി.
വിമാനത്താവളത്തില്‍ പരിശോധകരെ വെട്ടിച്ച് കൊണ്ട് വന്ന സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച സംഘമാണ് അക്രമണം നടത്തിയത്. ബൈക്കിലെത്തിയ ഡിആര്‍ഐ സംഘം ഇന്നോവ കാറിന് കൈ കാട്ടിയപ്പോള്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഓഫീസര്‍ ആല്‍ബര്‍ട്ട് ജോര്‍ജ്ജ്, ഡ്രൈവര്‍ നജീബ് എന്നിവര്‍ക്ക് പരിക്കേറ്റു. നജീബിന്റെ പരിക്ക് സാരമുള്ളതാണ്. കാലിന്റെ എല്ലിന് പൊട്ടലുണ്ട്. ഉദ്യോഗസ്ഥരെ ഇടിച്ചതോടെ നിയന്ത്രണം വിട്ട കാര്‍ വഴിയോരത്തെ മരത്തിലിടിച്ചു നിന്നു. കാറിലുണ്ടായിരുന്ന സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാനി കൊടുവള്ളി സ്വദേശി നിസാര്‍ പിടിയിലായി. മറ്റൊരാള്‍ ഓടി രക്ഷപ്പെട്ടു.
മിശ്രിതരൂപത്തിലാണ് സ്വര്‍ണ്ണം കടത്തിയത്. ഇത് കസ്റ്റംസ് പരിശോധന മറികടന്ന് കടത്തിയതാണെന്നാണ് സൂചന. വിമാനത്തിന്റെ ടോയ് ലെറ്റില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം ജീവനക്കാര്‍ വഴി പുറത്തെത്തിച്ചതാകാമെന്നാണ് വിലയിരുത്തല്‍. രഹസ്യവിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഡിആര്‍ഐ കാര്‍ പരിശോധിക്കാന്‍ ശ്രമിച്ചത്. മലപ്പുറം ഊര്‍ങ്ങാട്ടിരി സ്വദേശി ഷീബയുടെ പേരിലുള്ളതാണ് സ്വര്‍ണ്ണം കടത്തിയ KL 16 R 5005 നമ്പറിലുള്ള വാഹനം