BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് അന്വേഷണം സെക്രട്ടേറ്റിയറ്റിലേക്ക് ; സിസി ടിവി ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് എന്‍ഐഎ

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് അന്വേഷണം സെക്രട്ടേറിയറ്റിലേക്ക്. സെക്രട്ടേറിയറ്റിലെ സിസി ടിവി ദൃശ്യങ്ങള്‍ എന്‍ഐഎ ആവശ്യപ്പെട്ടു. അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്കും നീണ്ടേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്. പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തോടാണ് സിസി ടിവി ദൃശ്യങ്ങള്‍ ഏജന്‍സി ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ന് രാവിലെയാണ് ഇത് സംബന്ധിച്ച കത്ത് പൊതുഭരണ വകുപ്പ് ഹൗസ് കീപ്പിംഗ് വിഭാഗത്തിന്റെ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറിക്ക് ലഭിച്ചത്. സിപിഐഎം അനുകൂല സെക്രട്ടേറിയേറ്റ് സംഘടനാ നേതാവായ പി ഹണിയാണ് ഈ ചുമതലയുള്ള അഡീഷണല്‍ സെക്രട്ടറി. മുഖ്യമന്ത്രിയുമായും അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായും ബന്ധപ്പെട്ട് ദൃശ്യങ്ങള്‍ നല്‍കാം എന്ന് അദ്ദേഹം എന്‍ഐഎയെ അറിയിച്ചിട്ടുണ്ട്.

നേരത്തെ സോളാര്‍ കേസില്‍ രണ്ട് ദിവസത്തില്‍ കൂടുതലുള്ള സിസി ടിവി ദൃശ്യങ്ങള്‍ നല്‍കാനാകില്ലെന്നാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളമുള്ള സിസി ടിവി ദൃശ്യങ്ങള്‍ സംഭരിച്ചു വയ്ക്കാനാകുമെന്ന് ഈ സര്‍ക്കാര്‍ പറയുന്നു.

Tags

Related Articles

Back to top button
Close