സ്വര്‍ണക്കടത്തിന്റെ കാര്യങ്ങള്‍ ശിവശങ്കറിന് അറിയാമെന്ന് എന്‍ഐഎയോട് സരിത്. വസ്തുത പരിശോധിക്കാന്‍ എന്‍ഐഎ ശിവശങ്കറിനെ വിളിപ്പിച്ചേക്കും അതിനിടെ കള്ളക്കടത്ത് സ്വര്‍ണം തിരിച്ചയക്കാന്‍ ശ്രമിച്ചതിന് തെളിവായി കത്ത്. പിടികൂടുമെന്ന് ഉറപ്പായപ്പോള്‍ കസ്റ്റംസ് അസി.കമ്മിഷണര്‍ക്കാണ് കത്ത് നല്‍കിയത്.
അതേസമയം, സ്വര്‍ണക്കടത്ത് കേസ് പ്രതികളുമായി തിരുവനന്തപുരത്ത് എന്‍ഐഎ സംഘം തെളിവെടുപ്പ് നടത്തുന്നു. സ്വപ്നയേയും സന്ദീപിനേയും വെവ്വേറെ വാഹനങ്ങളിലായാണ് തെളിവെടുപ്പിന് കൊണ്ടുപോയത്. തിരുവനന്തപുരത്തെ മൂന്നു ഫ്ലാറ്റുകളില്‍ ആദ്യം എത്തിച്ചു. ഇരുവരേയും വാഹനത്തില്‍ നിന്നിറക്കാതെയായിരുന്നു തെളിവെടുപ്പ്. അരുവിക്കരയിലെ വീട്ടിലെത്തിച്ചപ്പോൾ സന്ദീപ് നായരെ പുറത്തിറക്കി തെളിവെടുത്തു. അമ്പലമുക്കിലെ ഫ്ലാറ്റിലെത്തിച്ചപ്പോള്‍ സ്വപ്ന സുരേഷിനേയും ഫ്ലാറ്റിനുള്ളിലേക്ക് കൊണ്ടുപോയാണ് തെളിവെടുത്തത്. രാവിലെയാണ് അന്വേഷണ സംഘം പ്രതികളുമായി കൊച്ചിയില്‍ നിന്ന് തിരുവന്നതപുരത്തേക്ക് തിരിച്ചത്.
ഇന്നലെ കസ്റ്റഡിയിലെടുത്ത കോഴിക്കോട് കൊടുവള്ളി പാറമ്മൽ സ്വദേശി കെ.വി.മുഹമ്മദ് അബ്ദു ഷമീമിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തി.