LATESTKERALA

യേശുദേവന്റെ കുരിശുമരണ സ്മരണയില്‍ ഇന്ന് ദുഃഖവെള്ളി

ക്രൈസ്തവ വിശ്വാസികള്‍ ഇന്ന് ദുഃഖവെള്ളി ആചരിക്കുന്നു. ലോകമെമ്പാടുമുള്ള വിശ്വാസികള്‍ക്കായി യേശുദേവന്റെ കുരിശു മരണ വരിച്ച ദിനമായാണ് വിശ്വസിക്കുന്നത്. ഉയിര്‍പ്പു തിരുനാളിനായുള്ള കാത്തിരിപ്പാണ് ഈ ദിനം.
യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിനു തൊട്ടടുത്തുള്ള ദിനമാണ് ദുഃഖവെള്ളി. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.
പാശ്ചാത്യ രാജ്യങ്ങളില്‍ ഈ ദിവസം ഗുഡ് ഫ്രൈഡേ എന്നാണ് അറിയപ്പെടുന്നത്. പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകളില്‍ ഈ ദിവസത്തെ ്രേഗറ്റ് ഫ്രൈഡേ എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും വിളിക്കുന്നു.
ദുഃഖവെള്ളി ദിനത്തില്‍ പല തരത്തിലുള്ള ആചാരങ്ങളും ചടങ്ങുകളും പ്രാര്‍ഥനകളും നടക്കാറുണ്ട്. യേശുവിന്റെ പീഢാനുഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള ‘കുരിശിന്റെ വഴി’ ഈ ദിനം പ്രധാനമാണ്. കേരളത്തില്‍ പതിനാല് സ്ഥലങ്ങളായി തിരിച്ചാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. മലകയറ്റവും കുരിശാരാധനയുമാണ് മറ്റ് പ്രധാന ആചാരങ്ങള്‍. ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും നടക്കുന്നു

ദുഖഃവെള്ളി ഗുഡ് ഫ്രൈഡേ ആയതിനു പിന്നില്‍

ക്രിസ്തു തന്റെ കുരിശുമരണത്തിലൂടെ മാനവരാശിയുടെ പാപങ്ങള്‍ കഴുകിക്കളഞ്ഞ് ദൈവരാജ്യത്തിന് അര്‍ഹത നേടിത്തന്നതിനെയാണ് പാശ്ചാത്യര്‍ ദുഖഃവെള്ളിയാഴ്ചയായി ആചരിക്കുന്നത്. അതു കൊണ്ട് തന്നെ ഈ ദിനം അവര്‍ക്ക് പ്രത്യാശയുടെയും പ്രതീക്ഷയുടെയും നല്ല വെള്ളിയാണ്. അതു കൊണ്ട് അവര്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈഡേ എന്ന് വിളിച്ച് തുടങ്ങി.
ഗോഡ് ഫ്രൈഡേയാകാം ഗുഡ് ഫ്രൈഡേ ആയതെന്നും പറയപ്പെടുന്നു. ഗ്രീക്കില്‍ ‘ദി ഹോളി ആന്‍ഡ് ഗ്രേറ്റ് ഫ്രൈഡേ’ എന്നും റോമന്‍ ഭാഷയില്‍ ‘ഹോളി ഫ്രൈഡേ’ എന്നുമാണ് ഈ ദിവസം അറിയപ്പെടുന്നത്.
ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹ ത്രിദിനത്തിന്റെ ഭാഗമായ പെസഹായും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെയാണ് വലിയ നോയമ്പിന് അവസാനം കുറിക്കുന്നത്.

Related Articles

Back to top button