LATESTTECHWEB

നിങ്ങളറിഞ്ഞോ… ഫ്രീ ഗൂഗിള്‍ മീറ്റ് ഒന്നും ഇനിയില്ല

കൊവിഡ്19 അഥവാ കൊറോണ വൈറസിന്റെ വരവോടെ ജോലിക്കാര്‍ക്കിടയില്‍ വര്‍ക്ക് ഫ്രം സര്‍വ സാധാരണമായി. ഇപ്പോഴും പലരും വീട്ടിലിരുന്നാല് ജോലി ചെയ്യുന്നത്. വര്‍ക്ക് ഫ്രം ഹോമിന്റെ വരവോടെ വീഡിയോ കോണ്‍ഫറസിങ് പ്ലാറ്റ്‌ഫോമുകളായ ഗൂഗിള്‍ മീറ്റ്, സൂം, മൈക്രോസോഫ്റ്റ് ടീംസ് എന്നിവയ്ക്ക് പ്രചാരമേറി. ഓഫീസ് കാര്യങ്ങള്‍ക്കും മറ്റും ഗൂഗിള്‍ മീറ്റ് ആണോ നിങ്ങള്‍ വീഡിയോ കോണ്‍ഫറന്‍സിങ് ആപ്പായി ഉപയോഗിക്കുന്നത്? എങ്കില്‍ ഈ മാസം 30 മുതല്‍ ചില നീയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് ഗൂഗിള്‍.
നിയന്ത്രങ്ങളില്‍ പ്രധാനം ഗൂഗിള്‍ മീറ്റ് ഇനി പൂര്‍ണമായും സൗജന്യമല്ല എന്നതാണ്. 60 മിനിറ്റ് വരെയാണ് ഗൂഗിള്‍ മീറ്റ് ഉപയോഗപ്പെടുത്തി ഇനി സൗജന്യമായി വീഡിയോ കോണ്‍ഫെറന്‍സിങ് നടത്താന്‍ സാധിക്കുക. ഈ മാസം 30 വരെ മാത്രമേ 100 അംഗങ്ങളെ വരെ ഉള്‍പ്പെടുത്തി ഗൂഗിള്‍ മീറ്റ് പൂര്‍ണമായും സൗജന്യമായി ഉപയോഗിക്കാന്‍ സാധിക്കൂ. സേവനം 60 മിനുട്ടിന് ശേഷവും തുടരണമെങ്കില്‍ പ്രത്യേകം പണം ചിലവഴിക്കണം.
ഈ വര്‍ഷം ഏപ്രിലില്‍ തന്നെ ഗൂഗിള്‍ മീറ്റിന്റെ സൗജന്യ ഉപയോഗ പരിധി 60 മിനിറ്റ് ആണ് ഗൂഗിള്‍ വ്യക്തമാക്കിയിരുന്നു. എങ്കിലും സെപ്റ്റംബര്‍ 30 വരെ ഈ നിയന്ത്രണം നടപ്പില്‍ വരുത്തുന്നത് താമസിപ്പിച്ചു ഗൂഗിള്‍. ഈ മാസം 30ന് ആരംഭിക്കുന്ന നീയന്ത്രണങ്ങളെപ്പറ്റി കൂടുതല്‍ വ്യക്തത ലഭിക്കാന്‍ ദി വേര്‍ജ് ഗൂഗിളുമായി ബന്ധപ്പെട്ടപ്പോള്‍ പുതുതായി തങ്ങള്‍ക്ക് പുതുതായി ഒന്നും പറയാനില്ല എന്നും, മുന്‍പേ തീരുമാനിച്ച കാര്യങ്ങളില്‍ എന്തെങ്കിലും മാറ്റമുണ്ടെങ്കില്‍ അറിയിക്കും എന്നുമാണ് ഗൂഗിളില്‍ നിന്നും ലഭിച്ച മറുപടി.
ജിസ്യൂട്ട്, ജിസ്യൂട്ട് ഫോര്‍ എഡ്യൂക്കേഷന്‍ ഉപഭോക്താക്കള്‍ക്ക് അഡ്വാന്‍സ്ഡ് ഫീച്ചറുകളിലേക്കുള്ള അക്‌സസ്സ്, 250 പേരെ വരെ ഗൂഗിള്‍ മീറ്റില്‍ പങ്കെടുപ്പിക്കാവുന്ന സംവിധാനം, ഒറ്റ ഡൊമൈന്‍ ഉപയോഗിച്ച് 100,000ല്‍ ഏറെപേരുമായുള്ള ലൈവ് സ്ട്രീമിങ് തുടങ്ങിയ ഫീച്ചറുകള്‍ക്കും ഈ മാസം 30 മുതല്‍ നീയന്ത്രണങ്ങളുണ്ടാകും. പ്രതിമാസം 25 ഡോളര്‍ (ഏകദേശം 1,843 രൂപ) നല്‍കി പെയ്ഡ് സര്‍വീസായാണ് ഇതുവരെയുണ്ടായിരുന്ന പല സേവനങ്ങളും തുടര്‍ന്നും നേടാവുന്നത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker