GADGETSTECH

ഗൂഗിള്‍ പേ കാണാനില്ല…

മുന്‍നിര യുപിഐ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്ന് അപ്രത്യക്ഷമായി. ഇന്‍സ്റ്റാള്‍ ചെയ്യാനായി ശ്രമിച്ചവരാണ് ഗൂഗിള്‍ പേ പ്ലേസ്റ്റോറില്‍ കാണുന്നില്ലെന്ന പരാതിയുമായി എത്തിയത്.
പ്ലേ സ്റ്റോറിന്റെ മൊബൈല്‍ പതിപ്പില്‍ നിന്നാണ് ഗൂഗിള്‍ പേ അപ്രത്യക്ഷമായിരിക്കുന്നത്. എന്നാല്‍ പ്ലേ സ്‌റ്റോര്‍ വെബ്‌സൈറ്റില്‍ ഗൂഗിള്‍ പേ ഇപ്പോഴും ലഭ്യമാണ്.
ഇപ്പോള്‍ പ്ലേസ്റ്റോറില്‍ ഗൂഗിള്‍ പേ എന്ന് സെര്‍ച്ച് ചെയ്യുമ്പോള്‍ വാണിജ്യ സ്ഥാപനങ്ങള്‍ക്ക് വേണ്ടിയുള്ള ഗൂഗിള്‍ പേ ഫോര്‍ ബിസിനസ് ആപ്ലിക്കേന്‍ മാത്രമാണ് കാണുന്നത്. ട്വിറ്ററില്‍ നിരവധി പേര്‍ ഈ വിവരം ട്വീറ്റ് ചെയ്തിട്ടുണ്ട്.
ആപ്പ് എന്തുകൊണ്ടാണ് അപ്രത്യക്ഷമായത് എന്ന് വ്യക്തമല്ല. എന്തെങ്കിലും സാങ്കേതിക തകരാറായിരിക്കാനാണ് സാധ്യത.
അടുത്തിടെ ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴി പണമിടപാട് നടത്തുന്നതില്‍ തടസം നേരിടുന്നുണ്ടെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ പ്രശ്‌നവും ഗൂഗിള്‍ പേ ആപ്പ് അപ്രത്യക്ഷമായതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് വ്യക്തമല്ല

Related Articles

Back to top button