KERALALATEST

പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്ക് നേരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം, കേരളത്തെ ഞെട്ടിച്ച് കൊയിലാണ്ടി

കോഴിക്കോട്: പ്രണയിച്ച് വിവാഹിതരായവര്‍ക്കെതിരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം. കോഴിക്കോട് കൊയിലാണ്ടിയില്‍ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. പട്ടാപ്പകല്‍ കാര്‍ തടഞ്ഞാണ് എട്ടംഗസംഘം ഇവര്‍ക്കെതിരെ ആക്രമണം നടത്തിയത്. ജനങ്ങള്‍ കൂടി നില്‍ക്കുന്ന സമയത്തായിരുന്നു സംഭവം.
ഗുണ്ടാസംഘത്തിന്റെ കൈവശം വടിവാള്‍, കമ്പി തുടങ്ങിയ മാരകായുധങ്ങളുമുണ്ട്. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാര്‍ അടിച്ചുതകര്‍ത്ത ഗുണ്ടകള്‍ പട്ടാപ്പകല്‍ അവരെ വഴിയില്‍ വച്ച് ഭീഷണപ്പെടുത്തുകയും ചെയ്തു. തങ്ങള്‍ക്ക് നേരെ വധഭീഷണിയുണ്ടെന്ന് കാറില്‍ സഞ്ചരിച്ച ഷബീര്‍ പറയുന്നു.
പെണ്‍കുട്ടിയുടെ അടുത്ത ബന്ധുക്കള്‍ തന്നെയാണ് ആക്രമണത്തിനു പിന്നില്‍. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായതോടെ പ്രതികളെ ഉടന്‍ പിടികൂടുമെന്ന് റൂറല്‍ എസ് പി അറിയിച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker