KERALALATESTLOCAL NEWSTHIRICHUR

ഓപ്പറേഷൻ റേഞ്ചർ : കുപ്രസിദ്ധ മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ,പിടിയിലായത് ഇരുപതോളം ക്രിമിനൽ – മയക്കുമരുന്ന് കേസുകളിലെ പ്രതി

തൃശൂർ:മേലൂർ കുന്നപ്പള്ളിയിൽ നിന്ന് കുപ്രസിദ്ധ ഗുണ്ടയും മയക്കുമരുന്ന് മാഫിയാ തലവനുമായ ബോംബെ തലയൻ ഷാജി എന്നറിയപ്പെടുന്ന കുന്നപ്പിള്ളി സ്വദേശി ചക്കാലക്കൽ വീട്ടിൽ ഷാജി ( 44) എന്നയാളെ കൊരട്ടി ഇൻസ്പെക്ടർ എസ്സ്. എച്ച് . ഒ. ബി.കെ. അരുണും . എസ്സ് . ഐ മാരായ ഷാജു എത്താടൻ, സി. കെ. സുരേഷ് എന്നിവരും ചേർന്ന് അറസ്റ്റു ചെയ്തു.

അടുത്തിടെ ജില്ലയിൽ സജീവമായ ക്രിമിനൽ സംഘങ്ങളെ അമർച്ച ചെയ്യുന്നതിൻ്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി ആർ .വിശ്വനാഥ് ഐപിഎസ്സ്, ചാലക്കുടി ഡി വൈഎസ്പി . സന്തോഷ്. സി.ആർ എന്നിവരുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച ” ഓപ്പറേഷൻ റേഞ്ചർ ” എന്ന ഗുണ്ടാ വേട്ടയ്ക്കിടെ ഇന്ന് രാവിലെ ഷാജിയുടെ വീട്ടിൽ നടത്തിയ മിന്നൽ റെയ്ഡിൽ
പളനിയിലെ ശിവകാമിപുതൂരിൽ നിന്നും വില്പനക്കായി കൊണ്ടുവന്ന്
കുന്നപ്പിള്ളിയിലെ വീട്ടിൽ രഹസ്യ അറയിൽ ഒളിപ്പിച്ചിരുന്ന ഒന്നേകാൽ കിലോ തൂക്കം വരുന്ന കഞ്ചാവും , വൻ തോതിൽ വലിക്കാൻ ഉപയോഗിക്കുന്ന പ്രത്യേകതരം പേപ്പറും പോലീസ് കണ്ടെടുത്തു. കിലോയ്ക്ക് പതിനയ്യായിരം രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് ചെറു പൊതികളാക്കി ആയിരം രൂപ വരെ വില ഈടാക്കി ഏജന്റുമാർ വഴിയാണ് ഇയാൾ വിൽപന നടത്തുന്നത്. ചെറുപ്പകാലം മുതൽ ക്രിമിനൽ – ലഹരി മാഫിയ സംഘങ്ങളുമായി ബന്ധമുള്ളതിനാൽ ഇയാളെ പിടികൂടുക എളുപ്പമായിരുന്നില്ല. പ്രായേണ ദുർഘടമായ വഴിയിലൂടെ ഇയാളുടെ വീട്ടിലെത്തിപ്പെടുമ്പോഴേക്കും വിവരം കിട്ടി ഷാജി രക്ഷപെടുകയാണ് പതിവ്.
ഇരുപതോളം ക്രിമിനൽ കേസുകളിലെ പ്രതിയായ ഇയാൾ നിലവിൽ രണ്ട് മയക്കുമരുന്നു കേസിൽ അഞ്ച് വർഷം ശിക്ഷിക്കപ്പെട്ട് ജയിലിൽ നിന്ന് ഒരു മാസം മുൻപ് ജാമ്യത്തിലിറങ്ങിയതാണ്. വർഷങ്ങൾക്ക് മുൻപ് ഇയ്യാൾ മുംബെയിൽ ജോലി ചെയ്തിരുന്നെന്നും അവിടെയും കേസുകളിൽ ഉൾപ്പെട്ടിരുന്നെന്നും അതിനു ശേഷമാണ് ബോംബെ തലയൻ എന്ന പേരിൽ താൻ അറിയപ്പെട്ടു തുടങ്ങിയതെന്നും ഇയ്യാൾ പോലീസിനോട് പറഞ്ഞു.

പ്രത്യേക അന്യേഷണ സംഘത്തിൽ
എ എസ്സ് , ഐ മാരായ പ്രദീപ് എം എസ്സ് , സ്പെഷൽ ബ്രാഞ്ച് എ. എസ്സ് ഐ മുരുകേഷ് കടവത്ത് , സീനിയർ സി പി ഒ മാരായ രഞ്ചിത്ത് വി ആർ , റെജി . എ യു, ബിജു എം ബി , സിജു , ദിനേശൻ പി .എം . ഷഫീക്ക് തുടങ്ങിയവർ ഉണ്ടായിരുന്നു .
പിടിയിലായ ഷാജിയെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കോടതിയിൽ ഹാജരാക്കും.
ഷാജി യുടെ വീട്ടിൽ നിന്നും 8 kg തൂക്കം വരുന്ന ലോഹ നിർമ്മിതമായ ദേവീ വിഗ്രഹവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ആയതിനെ കുറിച്ച് പോലീസ് അന്യേഷിക്കുന്നുണ്ട് .

Related Articles

Back to top button