KERALALATEST

സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി

ശനിയാഴ്ചകളിലെ അവധി ഒഴിവാക്കിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇന്ന് അവധി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതിനാലാണ് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കിയത്. ഇത് പിന്നീട് പിന്‍വലിച്ചില്ല.

മുഴുവന്‍ ജീവനക്കാരോടും സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജരാകാന്‍ ആവശ്യപ്പെടണമെന്ന ശുപാര്‍ശ ദുരന്തനിവാരണ വകുപ്പ് സര്‍ക്കാരിന് നല്‍കി. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരാകണമെന്നും ദുരന്തനിവാരണ വകുപ്പ് ശുപാര്‍ശ ചെയ്തു. അതേസമയം, പൊതുഗാഹതം പുനഃരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ലവിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യിണ്ടിവരുന്നവര്‍ക്ക് ഇളവു തുടരാന്‍ സാധ്യതയുണ്ട്. പൊതുഗതാഗതം സാധാരണ നിലയിലാകുമ്പോള്‍ ഇവരും ഓഫീസിലെത്തണം.

Related Articles

Back to top button