ENTERTAINMENTMALAYALAM

സിമിമോള്‍ മാസല്ല, മരണമാസാണ്

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോളായി എത്തിയ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗ്രേസ് ആന്റണി. മികച്ച അഭിനേത്രിയെന്ന പോലെ തന്നെ തകര്‍പ്പന്‍ നര്‍ത്തകിയുമാണ് ഗ്രേസ്. കാലടി ശ്രീശങ്കര സര്‍വ്വകലാശാലയില്‍ നിന്നും ഭരതനാട്യത്തില്‍ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഗ്രേസ്.
സിനിമയില്‍ തന്റെ ഡാന്‍സ് മികവ് ഇതുവരെ പ്രകടിപ്പിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ തന്റെ ഡാന്‍സ് വീഡിയോ പങ്കുവച്ച് പ്രേക്ഷകരുടെ കൈയ്യടി നേടുകയാണ് ഗ്രേസ്. ഇംഗ്ലീഷ് ഗാനം വര്‍ത്ത് ഇറ്റിനാണ് ഗ്രേസ് ചുവടുവെക്കുന്നത്.
തകര്‍പ്പന്‍ ചുവടുകളുമായി അടിച്ചു പൊളിക്കുകയാണ് ഗ്രേസ്. ഇത് സിനിമയില്‍ കാണുന്ന ഗ്രേസ് തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. ഷാഹിദ് തക്കുവാണ് വീഡിയോയില്‍ ഗ്രേസിനൊപ്പമുള്ളത്. നിമിഷങ്ങള്‍ക്കകം തന്നെ ഡാ!ന്‍സ് വീഡിയോ വൈറലായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം തന്റെ ബെല്ലി ഡാന്‍സും ഗ്രേസ് പങ്കുവച്ചിരുന്നു. ജസ്റ്റിന്‍ ബീബറിന്റെ യമ്മി എന്ന ഗാനത്തിനായിരുന്നു ഗ്രേസ് ചുവടുവച്ചത്. നേരത്തെ വാതുക്കല്‍ വെള്ളരിപ്രാവ് എന്ന ഗാനത്തിനും ഗ്രേസ് ചുവടുവച്ചിരുന്നു.

 

Related Articles

Back to top button