BREAKINGINTERNATIONAL

ഇന്ത്യ സന്ദര്‍ശിച്ച മുത്തശ്ശിയുടെ വലിയ ആഗ്രഹമായിരുന്നു ഇത്, കൊച്ചുമകള്‍ ചെയ്തത് കണ്ടോ

നമ്മുടെ മുത്തശ്ശനും മുത്തശ്ശിയും നമുക്ക് ഏറെ പ്രിയപ്പെട്ടവരായിരിക്കും. മിക്കവാറും കൊച്ചുമക്കള്‍ക്കും അവരുടെ മുത്തശ്ശനും മുത്തശ്ശിയുമായി നല്ല ബന്ധമുണ്ടാകാറുണ്ട്. എന്നിരുന്നാലും, അവര്‍ക്ക് പ്രായമായതിനാല്‍ തന്നെ അവരുടെ ആ?ഗ്രഹങ്ങളും സ്വപ്നങ്ങളുമൊക്കെ നമ്മള്‍ ചിലപ്പോള്‍ അവ?ഗണിച്ചേക്കും. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍. പ്രായമായാല്‍ മൂലയ്ക്ക് അടങ്ങിയൊതുങ്ങി ഇരിക്കുന്നതല്ലേ നല്ലത് എന്ന് ചോദിക്കുന്നവരാണ് നമ്മില്‍ പലരും. എന്നാല്‍, ഇപ്പോള്‍ സോഷ്യല്‍ മീഡിയ സജീവമാണ്. പല മുത്തശ്ശിമാരും മുത്തശ്ശന്‍മാരും ആടിപ്പാടുന്നതും ജീവിതം ആസ്വദിക്കുന്നതും നമ്മള്‍ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളില്‍ കാണാറുണ്ട്. അതുപോലെ ഒരു വീഡിയോയാണ് ഇതും.
ഒരു ഇറ്റാലിയന്‍ യുവതി തന്റെ മുത്തശ്ശിയെ സാരിയുടുപ്പിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. നമുക്കറിയാം, സാരി സാധാരണ ഇന്ത്യക്കാര്‍ ധരിക്കുന്ന വസ്ത്രമാണ്. അത് ധരിക്കാനാവട്ടെ വലിയ പ്രയാസവുമാണ്. യുവതിയുടെ മുത്തശ്ശി 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ വന്നതാണ്. അന്നുമുതലേ അവരുടെ വലിയ ആ?ഗ്രഹമായിരുന്നത്രെ ഇന്ത്യക്കാരായ സ്ത്രീകള്‍ സാധാരണ ധരിക്കുന്ന സാരി ഒന്ന് ധരിച്ചുനോക്കണം എന്ന്. സിദ്ധ പല്ലു വരുന്ന നൗവാരി സാരിയാണ് മുത്തശ്ശി ധരിക്കുന്നത്.
‘മുത്തശ്ശി ഇന്ത്യയില്‍ ഒരു മാസം ചെലവഴിച്ചു. കുറേ തുണിത്തരങ്ങളും വാങ്ങി. അവിടുത്തെ സംസ്‌കാരം ആസ്വദിച്ചു. എന്നാല്‍, സാരിയുടുപ്പിക്കാന്‍ ആരോടെങ്കിലും ആവശ്യപ്പെടാന്‍ മുത്തശ്ശിക്ക് മടിയായിരുന്നു എന്നും അവള്‍ പറയുന്നുണ്ട്. അതറിഞ്ഞപ്പോഴാണ് ഞാന്‍ എന്റെ സാരി പുറത്തെടുക്കുന്നതും ഇന്ന് നിങ്ങളുടെ ആ?ഗ്രഹം ഞാന്‍ പൂര്‍ത്തിയാക്കും എന്നു പറഞ്ഞതും’ എന്നാണ് അവള്‍ പറഞ്ഞത്.
നീലനിറമാണ് സാരിക്ക്. വളരെ മനോഹരമായിട്ടാണ് യുവതി മുത്തശ്ശിയെ സാരിയുടുപ്പിക്കുന്നത്. ഇന്ത്യക്കാരല്ലാത്ത ഒരാളാണ് സാരിയുടുത്തിരിക്കുന്നതെന്നോ സാരി ഉടുപ്പിച്ചിരിക്കുന്നത് എന്നോ മനസിലാവുകയേ ഇല്ലാത്ത തരത്തിലാണ് മുത്തശ്ശി. മുത്തശ്ശിയുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ തന്നെ നമ്മുടെ മനസ് നിറയും.
വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. എന്ത് ക്യൂട്ടാണ് മുത്തശ്ശി, മനസ് നിറയ്ക്കുന്ന വീഡിയോ എന്നുമൊക്കെയാണ് കമന്റുകള്‍ വന്നിരിക്കുന്നത്.

Related Articles

Back to top button