BREAKING NEWSLATESTNATIONAL

തുടര്‍ച്ചയായി അഞ്ചാംമാസവും ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടിക്കുമുകളില്‍

ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ധിച്ച സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കാരണം തുടര്‍ച്ചയായി അഞ്ചാംമാസവും ജി.എസ്.ടി. വരുമാനം ഒരുലക്ഷം കോടി രൂപ കടന്നതായി ധനകാര്യ സഹമന്ത്രി അനുരാഗ് ഠാക്കൂര്‍ ചൊവ്വാഴ്ച രാജ്യസഭയില്‍ അറിയിച്ചു.
കോവിഡ് മഹാമാരി മൂലമുണ്ടായ തകര്‍ച്ചയില്‍നിന്നു കരകയറാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികള്‍ വഴിയാണ് ഇതു സാധിച്ചതെന്ന് ചോദ്യോത്തരവേളയില്‍ മന്ത്രി പറഞ്ഞു.
”ജി.എസ്.ടി. വരുമാനം കൂടി. ഇവേ ബില്ലുകളുടെ വിവരങ്ങളും കണക്കുകളും പരിശോധിച്ചാല്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത് മനസ്സിലാക്കാം. 2020 ഒക്ടോബര്‍ മുതല്‍ ജി.എസ്.ടി. വരുമാനം തുടര്‍ച്ചയായി ഒരുലക്ഷം കോടിക്കു മുകളിലെത്തി. ഈ കാലയളവില്‍ ജി.എസ്.ടി. വരുമാനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ ഇതേ കാലയളവിലുള്ളതിനെക്കാള്‍ കൂടുതലാണ്” മന്ത്രി പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker