BREAKING NEWSNATIONAL

തോക്ക് ലൈസന്‍സ് സമൂഹത്തില്‍ ആളാകാനുള്ളതല്ലെന്ന് ഹിമാചല്‍ ഹൈക്കോടതി

മനാലി: തോക്ക് കൈവശം വയ്ക്കാനുള്ള നിയമാനുമതി സ്വയം മേലാളന്‍ ചമയാനുള്ളതായി ആരും കരുതേണ്ടെന്ന് കോടതി. ഹിമാചല്‍പ്രദേശ് ഹൈക്കോടതിയാണ് ആയുധ ലൈസന്‍സുകളെ സംബന്ധിച്ച പൊതു ധാരണ തിരുത്തുന്ന പരാമര്‍ശം നടത്തിയത്. സംസ്ഥാനത്തെ വ്യാജലൈസന്‍സു കളെപ്പറ്റിയുള്ള പരാതി പരിഗണിക്കവേയാണ് ഹൈക്കോടതി തോക്കുകളുടെ നിയമാനുമതിയെ കര്‍ശനമായി പരിശോധിക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാന ആഭ്യന്തര വകുപ്പിന് നല്‍കിയത്.
ഹിമാചല്‍ ഹൈക്കോടതിയിലെ ഡിവിഷന്‍ ബഞ്ചിലെ ജസ്റ്റിസ് ത്രിലോക് സിംഗ് ചൗഹാനും ജ്യോത്സനാ റേവല്‍ ദുവയുമാണ് സുപ്രധാന പരാമര്‍ശം നടത്തിയത്. തോക്കുകള്‍ സമൂഹ്യവിരുദ്ധന്മാരുടെ കൈകളിലെത്തുകയാണ്. ഇത്തരം വിഷയത്തില്‍ സുരക്ഷാ വകുപ്പ് അതീവ ജാഗ്രതയാണ് പുലര്‍ത്തേണ്ടതെന്നും കോടതി വ്യക്തമാക്കി.
തന്റെ കൈവശമുള്ള രണ്ട് തോക്കുകളുടെ ലൈസന്‍സുകള്‍ റദ്ദാക്കിയതിനെതിരെ ഒരു വ്യക്തി നല്‍കിയ പാരാതിയിലാണ് കോടതി നിര്‍ദ്ദേശം നല്‍കിയത്. സംസ്ഥാന തലത്തിലും രാജ്യത്തും നിലവിലുള്ള ആയുധ ലൈസന്‍സ് ചട്ടപ്രകാരമുള്ള മാനദണ്ഡം പാലിക്കാത്ത എല്ലാ തോക്കുകളും കണ്ടെത്തുകയും പിടിച്ചെടുക്കുകയും വേണമെന്നും കോടതി പറഞ്ഞു.
തോക്ക് ലൈസന്‍സുള്ളത് മറച്ചുവെച്ചുകൊണ്ട് ഒരു വ്യക്തി വീണ്ടും ലൈസന്‍സിന് അപേക്ഷിച്ചതിനെതിരെയാണ് കോടതി വിധിപറഞ്ഞത്. ആഭ്യന്തരവകുപ്പ് ലൈസന്‍സ് റദ്ദാക്കിയ നടപടി കോടതി ശരിവെച്ചു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker