തൃശൂര്‍: ഗുരുവായൂര്‍ ക്ഷേത്രം ശ്രീകോവിലിനുള്ളില്‍ നിന്നും പൂജിച്ചു പുറത്തെത്തിച്ച നേദ്യങ്ങളില്‍ ഇലട്രോണിക് ഉപകരണം കണ്ടെടുത്തു. പൊട്ടിത്തെറിക്കാന്‍ ഏറെ സാധ്യതയേറെയുള്ള പവര്‍ ബാങ്കാണ് കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ക്ഷേത്രത്തില്‍ പുണ്യാഹം നടത്തി.
പൂജാ യോഗ്യമല്ലാത്ത വസ്തു കണ്ടെത്തിയതിനായിരുന്നു പുണ്യാഹം. ശുവായൂര്‍ ദേവസ്വം പൊലിസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്രത്തിനകത്തേക്ക് മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഇലക്ട്രോണിക് ഉപകരണം കൊണ്ടുപോകുന്നതിന് വിലക്കുണ്ടെന്നിരിക്കെയാണ് ഈ കനത്ത സുരക്ഷാ വീഴ്ച്ച.
24 മണിക്കൂറും നിരീക്ഷണത്തിനായി സദാ പോലീസ് കാവലിലാണ് ക്ഷേത്രം. മെറ്റല്‍ ഡിറ്റക്ടര്‍ വഴി പ്രവേശിക്കുമ്പോള്‍ പേഴ്‌സും ബാഗുമായി വരുന്ന ഭക്തര്‍ക്കു പോലും ഇവിടെ വിലക്കേര്‍പ്പെടുത്താറുണ്ട്. മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ പലപ്പോഴും മെറ്റല്‍ ഡിറ്റക്ടര്‍ വാങ്ങിക്കൂട്ടുന്നത് ഇവിടെ പതിവാണെങ്കിലും പര്‍ച്ചേസ് കഴിഞ്ഞാല്‍ ഉപകരണങ്ങള്‍ പലതും നോക്കുകുത്തികളായി മാറുകയാണ് പതിവെന്ന് ആരോപണം ഉയരുന്നുണ്ട്. ഒന്നര കോടി രൂപ ചില വഴിച്ച് അടുത്തിടെ വാങ്ങിയ ഡിറ്റക്ടര്‍ ഇതുവരെ പൂര്‍ണമായും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നാണ് വിശദീകരണം.
1,104 Less than a minute