HEALTH

മുടികൊഴിയുന്നുണ്ടോ? കാരണം വിയര്‍പ്പാകാം

ഉപ്പ് കലര്‍ന്ന വിയര്‍പ്പ് കണങ്ങളില്‍ ലാക്റ്റിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയില്‍ കെരാറ്റിനുമായി ചേരുമ്പോള്‍ കേടുപാടുകള്‍ വരുത്തും. തല അമിതമായി വിയര്‍ക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് നല്ലതല്ല എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. ഇത് തലമുടി കൊഴിച്ചിലിന് കാരണമാകും. തലയില്‍ വിയര്‍പ്പ് പറ്റിപ്പിടിച്ചിരുന്ന് ഉണ്ടാകുന്ന താരന്‍ മുടിയുടെ മുഖ്യ ശത്രുവുമാണ്. ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ത്വക്‌രോഗവിദഗ്ദ്ധന്റെ നിര്‍ദ്ദേശ പ്രകാരം നല്ലൊരു ഷാംപൂ ഉപയോഗിക്കാം. തലയില്‍ വിയര്‍പ്പ് തങ്ങിനില്‍ക്കുന്നതു മൂലം നിങ്ങളുടെ തലമുടിയില്‍ എപ്പോഴും എണ്ണമയം ഉള്ളതായി തോന്നാം. എപ്പോഴും തല ചൊറിയാറുണ്ടോ? തല അമിതമായി വിയര്‍ക്കുന്നത് കൊണ്ടുള്ള മറ്റൊരു പ്രശ്‌നമാണ് തല ചൊറിച്ചില്‍. തലയില്‍ വിയര്‍പ്പ് നില്‍ക്കുമ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. പൊതുവേ നമ്മുടെ വിയര്‍പ്പില്‍ ഉപ്പിന്റെ സാന്നിധ്യം ഉണ്ടാകും. ഇത് തലയോട്ടിക്കും തലമുടിക്കും അത്ര നല്ലതല്ല.

Related Articles

Back to top button