കാലാകാലങ്ങളില്‍ പല തരത്തിലുള്ള ഹെയര്‍ സ്‌റ്റൈലുകള്‍ ശ്രദ്ധ നേടാറുണ്ട് . സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാന്‍ ശരീരത്തിലും , തലമുടിയിലുമായി പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഈ വീഡിയോയിലെ പെണ്‍കുട്ടിയുടെ ഹെയര്‍ സ്റ്റൈലാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.
പാട്ട് പാടി നില്‍ക്കുന്ന പെണ്‍കുട്ടിയെയാണ് ദൃശ്യങ്ങളില്‍ കാണുന്നത് . എന്നാല്‍ കുട്ടിയുടെ പാട്ടല്ല , മുടിയാണ് ആളുകള്‍ ആദ്യം ശ്രദ്ധിക്കുക . കോഴിയുടെ ആകൃതിയിലാണ് മുടിയുടെ സ്‌റ്റൈല്‍ രൂപപ്പെടുത്തിയിരിക്കുന്നത് . ദൂരെ നിന്ന് നോക്കിയാല്‍ തലയില്‍ ഒരു കോഴി ഇരിക്കുന്നത് പോലെ തന്നെയാണ് തോന്നുക. ഇത്തരമൊരു ഹെയര്‍ സ്‌റ്റൈല്‍ ആദ്യമായാണ് കാണുന്നതെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത് . സ്റ്റൈലറ സാമി എന്നാണ് പലരും ഈ സ്‌റ്റൈലിനെ വിശേഷിപ്പിച്ചിരിക്കുന്നത് .
1,102 Less than a minute