കൊച്ചി: ത്രീസ്റ്റാര്‍, ഫൊര്സ്റ്റാര് ബിഗ് ബോട്ടം മൗണ്ടഡ് റഫ്രിജറേറ്ററുകളുടെ 17 വൈവിധ്യങ്ങള്‍ പുറത്തിറക്കി ഹെയര്‍. വ്യത്യസ്ത താപനില ആവശ്യമുള്ള ഭക്ഷണപദാര്‍ഥങ്ങളുടെ പുതുമയും പോഷകവും നിലനിര്‍ത്തുന്നതിനായി +9 ഡിഗ്രിക്കും 24 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ഉപയോഗിക്കാവുന്നതാണ് റഫ്രിജറേറ്ററുകള്‍. ഇതിനായി 14 മോഡുകളിലേക്ക് റഫ്രിജേറ്ററിന്റെ ഉള്‍വശം മാറ്റാം.
ഇറച്ചി, മീന്‍, ഐസ്ക്രീം, പച്ചക്കറികള്‍,.. അങ്ങനെ ഓരോന്നിനും ആവശ്യമായ താപനിലയിലേക്ക് ഹെയര്‍ ബിഎംആര്‍ റഫ്രിജറേറ്ററുകളെ മാറ്റാം. ഹെയറിന്റെ അഡ്വാന്‍സ്ഡ് ട്രിപ്പ്ള്‍ ഇന്‍വെര്‍ട്ടര്‍ ടെക്നോളജി ഉപയോഗിച്ചാണ് ഈ സൗകര്യം സാധ്യമാക്കുന്നത്. ഡ്യുവല്‍ ഫാന്‍ സങ്കേതികതയിലൂടെ ബഹുമുഖ വായുസഞ്ചാരം സാധ്യമാക്കി ഭക്ഷണ പദാര്‍ഥങ്ങളുടെ പുതുമയും ഗന്ധവും ഗുണങ്ങളും റഫ്രിജറേറ്റര്‍ നിലനിര്‍ത്തുന്നു. വീട്ടുകാര്‍ കൂടുതല്‍ തവണ ഉപയോഗിക്കുന്ന റഫ്രിജറേറ്റര്‍ ഭാഗം മുകളിലും ഫ്രീസര്‍ സംവിധാനം താഴെയുമായാണ് ഹെയര്‍ ബിഎംആര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇത് സാധനങ്ങള്‍ തെരയാനും എടുക്കാനും ആവര്‍ത്തിച്ചുള്ള കുനിയലുകള് ഇല്ലാതാക്കുന്നു. 53,000 മുതല്‍ 67,300 വരെയാണ് വില.