KERALANEWS

ഹലീമ വളര്‍ത്തൊടി നിര്യാതയായി

മങ്കട: മങ്കട- വടക്കാങ്ങര സ്വദേശി പരേതനായ തങ്കയത്തില്‍ മുഹമ്മദ് കുഞ്ഞിപ്പ കാക്കയുടെ സഹധര്‍മ്മിണി ഹലീമ വളര്‍ത്തൊടി (ആയമ്മ, 82 വയസ്) നിര്യാതയായി. മയ്യിത്ത് നമസ്‌കാരം ചെറുസംഘങ്ങളായി മകന്‍ ജൗഹര്‍ അലിയുടെ വീട്ടില്‍ വെച്ച് ഇന്ന് നടത്തും. ഖബറടകത്തിനായി മയ്യിത്ത് 2 മണിക്ക് വീട്ടില്‍ നിന്നും എടുക്കും. ജൗഹര്‍ അലി കേരളഭൂഷണം ദിനപത്രം മാനേജരാണ്.

മക്കള്‍: ഇത്തീരുമ്മ, സഫിയ്യ, അബ്ദുല്‍ അസീസ്, കുഞ്ഞയമു, റുഖിയ്യ, ആബിദ, അമാനുല്ല, റഹ്മത്ത്, ഷാഹിന, ജൗഹര്‍ അലി, യൂനുസ് സലീം, ഷാഫി, ഷറഫുദ്ദീന്‍.

മരുമക്കള്‍: വി.ക. അലി, അബൂബക്കര്‍, അയിശമ്മു, ജമീല, കുട്ടായി, അബ്ദുല്‍ അസീസ്, റഷീദ, ഹനീഫ, അബ്ദുല്‍ റഷീദ്, റസീന, ഫസീന, നഷീദ, നബീല.

ജൗഹര്‍ അലിയുടെ മാതാവ് ഹലീമ വളര്‍ത്തൊടിയുടെ നിര്യാണത്തില്‍ കേരളഭൂഷണം ദിനപത്രം എം.ഡി. ഡോ. കെ.സി. ചാക്കോ അനുശോചനം രേഖപ്പെടുത്തി.

Tags

Related Articles

Back to top button
Close