ന്യൂഡല്‍ഹി: രാജ്യത്തെ മുസ്ലിങ്ങള്‍ക്കിടയില്‍ തങ്ങള്‍ സുരക്ഷിതരല്ലെന്ന ഭയമുണ്ടെന്ന് മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി. താന്‍ സുരക്ഷിതനാണെന്നും പക്ഷേ, രാജ്യത്തെ മറ്റ് മുസ്ലിങ്ങള്‍ അങ്ങനെയല്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് ഹാമിദ് അന്‍സാരിയുടെ വെളിപ്പെടുത്തല്‍.
‘ഞാന്‍ സുരക്ഷിതനാണ്. എന്നാല്‍, രാജ്യത്തെ മുസ്ലിംകളെല്ലാം അങ്ങനെയല്ല. മുത്തലാഖ്, ലൗ ജിഹാദ് എന്നീ പേരുകളില്‍ ഉത്തര്‍ പ്രദേശില്‍ മുസ്ലിംകളെ ജയിലിലടയ്ക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മതേതര്വം അപ്രത്യക്ഷമായിരിക്കുകയാണ്. മുസ്ലിംകള് സുരക്ഷിതരല്ലെന്ന ബോധം സമൂഹത്തില്‍ രൂപപ്പെട്ടിട്ടുണ്ട്.’ ഹാമിദ് അന്‍സാരി പറഞ്ഞു.