NATIONAL

ഭീമ കൊറെഗാവ് കേസ്: ഹനി ബാബുവിന്റെ വീട്ടില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്

ന്യൂഡല്‍ഹി: ഭീമ കൊറെഗാവ് കേസില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത ഹനി ബാബുവിന്റേയും ഡല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപിക ജെന്നി റൊവീനയുടെയും വീട്ടില്‍ വീണ്ടും എന്‍ഐഎ റെയ്ഡ്. പരിശോധന നടത്തിയ പന്ത്രണ്ടംഗ സംഘം പെന്‍ഡ്രൈവും ഒരു ഹാര്‍ഡ് ഡിസ്‌ക്കും കൊണ്ടു പോയെന്ന് ജെന്നി റൊവീന പറഞ്ഞു.
ഭീമ കൊറെഗോവ് സംഘര്‍ഷം അന്വേഷിക്കുന്ന എന്‍ഐഎ സംഘം മാവോയിസ്റ്റ് ബന്ധം ആരോപിച്ച് ചൊവ്വാഴ്ചയാണ് ഡല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപകന്‍ ഹനി ബാബുവിനെ അറസ്റ്റു ചെയ്തത്. എന്‍ഐഎ കോടതി ഹനി ബാബുവിനെ ഏഴു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. തെളിവെടുപ്പിനെന്ന പേരില്‍ ഇന്ന് രാവിലെ ഏഴരയ്ക്കാണ് പന്ത്രണ്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വന്നതെന്ന് ഹനിബാബുവിന്റെ ഭാര്യ ഡല്‍ഹി മിറാന്‍ഡ് കോളെജ് ഇംഗ്‌ളീഷ് അദ്ധ്യാപിക ജെന്നി റൊവീന പറഞ്ഞു.
രണ്ടു മണിക്കൂര്‍ പരിശോധന നടത്തി. കഴിഞ്ഞ തവണ പിടിച്ചെടുത്ത അതേ പുസ്തകം ഉള്‍പ്പടെ ചിലതൊക്കെ എടുത്തു കൊണ്ടു പോയെന്നും ജെന്നി അറിയിച്ചു. ഭീമ കൊറെഗാവ് കേസില്‍ ഹനി ബാബു പ്രധാന സൂത്രധാരില്‍ ഒരാളെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. എന്നാല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലായ ജിഎന്‍ സായിബാബയുടെ മോചനത്തിനായ ശബ്ദമുയര്‍ത്തിയതിന് പ്രതികാരം തീര്‍ക്കുകയാണെന്ന് ഹനിയും ജെന്നിയും പറയുന്നു. ജെന്നി റൊവീനയുടെ വീട്ടില്‍ നടന്ന റെയിഡില്‍ ഡല്‍ഹി സര്‍വ്വകലാശാല അദ്ധ്യാപക അസോസിയേഷന്‍ പ്രതിഷേധം രേഖപ്പെടുത്തി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker