BREAKINGINTERNATIONAL

യു.എസില്‍ നടന്ന ലേലത്തില്‍ ഹാരി പോട്ടര്‍ ചിത്രം നേടിയത് 15.85 കോടി രൂപ

ന്യൂയോര്‍ക്ക്: ഹാരി പോട്ടര്‍ പരമ്പരയിലെ ആദ്യ പുസ്തകത്തിന്റെ പുറംചട്ടയായ ജലച്ചായചിത്രത്തിന് യു.എസില്‍ നടന്ന ലേലത്തില്‍ കിട്ടിയത് 19 ലക്ഷം ഡോളര്‍ (15.85 കോടി രൂപ). ജെ.കെ. റോളിങ്ങിന്റെ ഹാരി പോട്ടര്‍ നോവലുകളുമായി ബന്ധപ്പെട്ട ഏതെങ്കിലും കലാസൃഷ്ടി ഇത്രയും ഉയര്‍ന്ന തുകയ്ക്ക് വിറ്റുപോകുന്നത് ആദ്യമാണ്.
ആദ്യ പുസ്തകമായ ‘ഫിലോസഫേഴ്സ് സ്റ്റോണി’ന്റെ പുറംചട്ടയ്ക്കുവേണ്ടി 1997-ല്‍ തോമസ് ടെയ്‌ലറാണ് ഈ ചിത്രം വരച്ചത്. ലേലസ്ഥാനപമായ സോത്ത്ബിയാണ് ചിത്രം ലേലത്തിനുവെച്ചത്. ഇതു സ്വന്തമാക്കിയ വ്യക്തിയുടെ വിവരം പുറത്തുവിട്ടിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button