KERALALATEST

കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനം, സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തം: എംഎം ഹസന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി നല്‍കിയ അധികാരം ഉപയോഗിച്ചാണ് ശിവശങ്കര്‍ സ്വര്‍ണ്ണക്കടത്തിന് സഹായം നല്‍കിയതെന്ന് എം എം ഹസ്സന്‍. മുഖ്യന്ത്രിക്ക് ധാര്‍മിക ഉത്തരവാദിത്തില്‍ നിന്ന് ഒളിച്ചോടാന്‍ പറ്റില്ലെന്നും നിയമത്തിന്റെ കരങ്ങള്‍ മുഖ്യമന്ത്രിയെ വലിഞ്ഞുമുറുക്കാന്‍ എത്ര സമയം വേണ്ടി വരുമെന്നറിയില്ലെന്നും ഹസ്സന്‍ തിരുവനന്തപുരത്ത് പറഞ്ഞു. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജിയാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. പ്രതിഷേധ സൂചകമായി കേരളപ്പിറവി ദിനം യുഡിഎഫ് വഞ്ചനാ ദിനമായി ആചരിക്കും.
വാര്‍ഡ് തലത്തില്‍ ഉപവാസ സമരം നടത്താനാണ് യുഡിഎഫ് തീരുമാനം. രണ്ട് ലക്ഷം പ്രവര്‍ത്തകര്‍ സമരത്തില്‍ പങ്കെടുക്കുമെന്ന് ഹസ്സന്‍ അറിയിച്ചു. രണ്ട് മന്ത്രിമാരെക്കൂടി ചോദ്യം ചെയ്യാന്‍ പോകുന്നുവെന്നാണ് റിപ്പോര്‍ട്ടെന്നും ഹസ്സന്‍ ചൂണ്ടിക്കാട്ടി. അപ്പോഴും സിപിഎം നേതാക്കള്‍ പറയുന്നത് രാജി ആവശ്യമില്ലെന്നാണ്. കാന രാജേന്ദ്രന്റെ പ്രസ്താവന ചിരിപ്പിക്കുന്നതാണെന്നും ഹസന്‍ പറയുന്നു. സിപിഎം ജന്മിത്വത്തിലെ കുടിയിരിപ്പുകാരന്റെ ശബ്ദമാണ് കാനത്തിന്റേതെന്ന് ഹസന്‍ പരിഹസിച്ചു
ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്ത് നടപടിയെടുക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരമുണ്ടെന്നും ആ ചോദ്യം ചെയ്യലും ഈ അറസ്റ്റും തമ്മില്‍ ബന്ധിപ്പിക്കേണ്ടെന്നും ഹസ്സന്‍ വ്യക്തമാക്കി.

Related Articles

Back to top button