KERALALATEST

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ വിശ്വാസ സംരക്ഷണ നിയമം കൊണ്ടുവരും: എം.എം. ഹസ്സന്‍

മലപ്പുറം: യു.ഡി എഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയില്‍ വിശ്വാസികളുടെ വികാരം മാനിക്കുമെന്ന് യു.ഡി എഫ് കണ്‍വീനര്‍ എം.എം ഹസ്സന്‍. വിഷയത്തില്‍ നിയമം കൊണ്ടുവരും. ശബരിമലയില്‍ വിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയ സി.പി.എമ്മിന് മതമൈത്രിയെക്കുറിച്ച് പറയാന്‍ അവകാശമില്ലന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു.
വികസന മുന്നേറ്റം പറഞ്ഞ് വോട്ട് തേടാന്‍ ഇടതുപക്ഷത്തിന് ധാര്‍മ്മിക അവകാശമില്ല. വികസന മുന്നേറ്റമല്ല കേരളത്തില്‍ നടക്കുന്നത്, അഴിമതി മുന്നേറ്റമാണ്. എന്തിനും ഏതിനും അഴിമതി നടത്തുന്ന മന്ത്രിമാരും ഉദ്യോഗസ്ഥരുമെല്ലാം നടത്തിയ അഴിമതികള്‍ പൊതുജന മധ്യത്തില്‍ യുഡിഎഫ് തുറന്നുകാട്ടും. വികസനത്തിന്റെ മറവില്‍ നടന്ന അഴിമതി ചൂണ്ടിക്കാട്ടി യുഡിഎഫ് പൊതുജനമധ്യത്തില്‍ വോട്ട് തേടുമെന്നും ഹസ്സന്‍ വ്യക്തമാക്കി.
സ്വര്‍ണ്ണക്കള്ളക്കടത്തു കേസിലെ പ്രതികള്‍ക്ക് ജയിലില്‍ പോലും ഭീഷണി ഉയരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര മന്ത്രി സ്ഥാനം രാജിവെക്കാന്‍ തയ്യാറാവണം. വരുംദിനങ്ങളില്‍ ഉന്നതന്റെ പേര് വ്യക്തമാവുന്നതോടെ സംസ്ഥാന സര്‍ക്കാറിന്റെ സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ തട്ടിപ്പുകള്‍ പുറത്തുവരും. ജയിലില്‍ പോലും പ്രതികള്‍ക്കെതിരെ ഭീഷണി ഉയരുന്നത് കേരളത്തിലാണ്. ആഭ്യന്തര വകുപ്പ് സുരക്ഷിതമല്ല എന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും ഹസ്സന്‍ പറഞ്ഞു.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker