BREAKING NEWSKERALA

എം എം ഹസ്സനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു

തിരുവനന്തപുരം: എം എം ഹസ്സനെ യുഡിഎഫ് കണ്‍വീനറായി നിയമിച്ചു. ബെന്നി ബഹന്നാന്‍ രാജിവച്ച ഒഴിവിലാണ് നിയമനം. ബെന്നി ബഹന്നാന്‍ സ്വമേധയാ രാജിവച്ചതാണെന്ന് ഹസ്സന്‍ പറ!ഞ്ഞു. ഇതില്‍ വിവാദമാക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഘടകകക്ഷികളുമായി ആലോചിച്ചാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ മാസം 27 നാണ് ബെന്നി ബഹന്നാന്‍ രാജിവച്ചത്. എ ഗ്രൂപ്പിനുള്ളിലെ തര്‍ക്കമാണ് ബെന്നി ബെഹന്നാന്റെ നാടകീയരാജി പ്രഖ്യാപനത്തിലെത്തിച്ചത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ തന്നെ യുഡിഎഫ് സ്ഥാനത്ത് നിന്ന് ബെന്നിയെ മാറ്റാന്‍ തീരുമാനിച്ചതാണ്.

Related Articles

Back to top button