KERALALATEST

ആരോഗ്യവകുപ്പിലും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലും ഈ വര്‍ഷത്തെ പൊതു സ്ഥലംമാറ്റം റദ്ദാക്കി

തിരുവനന്തപുരം: ആരോഗ്യ വകുപ്പിലെയും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിലെയും ഡോക്ടര്‍മാരുടെയും ഈ വര്‍ഷത്തെ പൊതു സ്ഥലം മാറ്റം റദ്ദാക്കി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് നടപടി. അടിയന്തര സാഹചര്യങ്ങള്‍ ഉണ്ടായാലോ അച്ചടക്ക നടപടി ഉണ്ടായലോ മാത്രം സ്ഥലംമാറ്റം നടപ്പാക്കും. എന്നാല്‍ പൊതു സ്ഥലംമാറ്റം റദ്ദാക്കിയ നടപടിക്കെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് അധ്യാപക സംഘടന രംഗത്ത് വന്നു. നടപടി പിന്‍വലിക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

Related Articles

Back to top button