KERALALATEST

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണം : ആരോഗ്യ മന്ത്രി

തിരുവനന്തപുരം: കരിപ്പൂര്‍ വിമാനത്താവള ദുരന്തത്തിന്റെ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ കൊവിഡ് പരിശോധനക്ക് വിധേയരാകണമെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ. സ്വമേധയാ ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു.
കൊവിഡിനെയോ മഴയെയോ വകവയ്ക്കാതെ രക്ഷാ പ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയവരാണ് മലപ്പുറം കരിപ്പൂരിലെ പ്രദേശവാസികള്‍. രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍
സ്വമേധയാ ക്വാറന്റീന് വിധേയമാകണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശിച്ചു. പരിശോധനയ്ക്ക് വിധേയമാകണമെന്നും ആരോഗ്യ പ്രവര്‍ത്തകരുമായി ബന്ധപ്പെടണമെന്നും ടെസ്റ്റിനു വേണ്ട സൗകര്യങ്ങള്‍ ഒരുക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.
ദുരന്തത്തെ തുടര്‍ന്ന് ആശുപത്രികള്‍ നന്നായി പ്രതികരിച്ചു. ആവശ്യത്തിന് ആംബുലന്‍സുകളും മരുന്നുകളും ലഭ്യമാക്കിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം, ആശുപത്രിയിലുള്ള ചിലരുടെ നില ഗുരുതരമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Tags

Related Articles

Back to top button
Close