കൊച്ചി : പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ വിപുലമായ അധികാരങ്ങളോടെ സംസ്ഥാനത്ത് പബ്ലിക് ഹെല്‍ത്ത് അതോറിറ്റി നിലവില്‍വരും. സംസ്ഥാന, ജില്ല, പഞ്ചായത്ത് തലത്തിലാണിത്. പൊതുജനാരോഗ്യം ഉറപ്പുവരുത്താന്‍ എവിടെയും നോട്ടീസ്പോലും നല്‍കാതെ പരിശോധന നടത്താന്‍ അതോറിറ്റിക്ക് അധികാരമുണ്ട്. കഴിഞ്ഞദിവസം ഗവര്‍ണര്‍ പുറപ്പെടുവിച്ച കേരള പബ്ലിക് ഹെല്‍ത്ത് ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തിലാണിത് നിലവില്‍വരുക.
ആരോഗ്യവകുപ്പ് ഡയറക്ടറായിരിക്കും സംസ്ഥാന പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയായി മാറുക. ഡി.എം.ഒ. ആണ് ജില്ലാ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി. ഓരോ പഞ്ചായത്തിലുമുള്ള പി.എച്ച്.സി.യിലെ മെഡിക്കല്‍ ഓഫീസര്‍ക്കായിരിക്കും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ ചുമതല. പൊതുജനാരോഗ്യത്തിനു ഭീഷണിയാവുന്ന എന്തിനെക്കുറിച്ചും ഒറ്റ കേന്ദ്രത്തില്‍ പരാതി ഉന്നയിക്കാന്‍ കഴിയുമെന്നതാണ് അതോറിറ്റി വരുന്നതോടെ ലഭിക്കുന്ന നേട്ടം.
എല്ലാ തദ്ദേശസ്ഥാപനത്തിലും ലോക്കല്‍ പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വേണം. അതോറിറ്റിയെ സഹായിക്കാനായി ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരും മറ്റ് ഉദ്യോഗസ്ഥരുമുണ്ടാകും. ആവശ്യപ്പെട്ടാല്‍ പോലീസ് ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ വകുപ്പുകളും പബ്ലിക് ഹെല്‍ത്ത് അതോറിറ്റിക്ക് സഹായം നല്‍കണം.
ചുമതലകള്‍ ഇങ്ങനെ: പൊതുജനാരോഗ്യം ഉറപ്പുവരുത്താനുള്ള വാര്‍ഷികപദ്ധതിക്ക് രൂപംനല്‍കുക.
ദേശീയ ആരോഗ്യ പദ്ധതി, ഓര്‍ഡിനന്‍സ് പ്രകാരം നോട്ടിഫൈ ചെയ്യുന്ന വിവിധ രോഗങ്ങള്‍ എന്നിവയെ സംബന്ധിച്ച ചികിത്സാ പ്രോട്ടോകോള്‍ പ്രഖ്യാപിക്കുക.ഭക്ഷ്യോത്പന്നങ്ങള്‍ ഉത്പാദിപ്പിക്കുന്നവര്‍ക്ക് ഫിറ്റിനസ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ചീത്തയായ ഭക്ഷണം പിടിച്ചെടുക്കാനോ നശിപ്പിക്കാനോ ഉത്തരവിടാം.