കൊച്ചി : ഇന്ത്യയിലെ ഏറ്റവും വലിയ മെഡിക്കല്‍ ഉപകരണ കമ്പനികളിലൊന്നായ ഹെല്ത്തിയം മെഡ് ടെക് കൊറോണക്കാലത്ത് കേരളത്തിലെ 14 ജില്ലകളിലായി 462 ആശുപത്രികളില്‍ സേവനം നല്കുന്നു.
ഇന്ത്യയില്‍ ഉടനീളം 150ല്‍ അധികം ആശുപത്രികള്‍ക്ക് സുരക്ഷിത ശസ്ത്രക്രീയ ക്യാമ്പയിന് വഴി സഹായം നല്‍കിയതായും കമ്പനി അറിയിച്ചു. ഒപിഡികളിലെ രോഗികളുടെ സുരക്ഷയ്ക്കായി വിദ്യാഭ്യാസ സാമഗ്രികള്‍ വിതരണം ചെയ്യുക. ഓപ്പറേഷന് തീയേറ്ററുകളിലെ മെഡിക്കല്‍ സറ്റാഫുകളുടേയും ശസ്ത്രക്രീയ വിദഗ്ധരുടേയും സുരക്ഷയ്ക്കായി ഉപകരണങ്ങളും ചെക്ക് ലിസറ്റുകളും വിതരണം ചെയ്യുക എന്നിവയാണ് പ്രചാരണത്തിന്റെ ലക്ഷ്യം.
ഹെല്ത്തിയത്തിന് കേരളത്തിലെ 462 ആശുപത്രികളിലായി 100ലധികം ഡീലര്‍മാരും 19 ല്‍ അധികം സെയില്‍സ് ജീവനക്കാരുമുണ്ട്. ഇന്ത്യയില്‍ ആദ്യമായി കമ്പനി നൂതന ആന്റി മൈക്രോബ്യല്‍ ഗ്ലൗസുകളായ ട്രഷീല്ഡ് പുറത്തിറക്കിയിരുന്നു. ഹെല്‍ത്ത് കെയര്‍ പ്രൊഫഷണലുകള്‍ക്കും രോഗികള്‍ക്കും സൂഷ്മ ജീവികളില്‍ നിന്ന് എട്ട് മണിക്കൂര്‍ വരെ നീണ്ടുനില്‍ക്കുന്ന സംരക്ഷണം നല്‍കികൊണ്ട് 99.9 ശതമാനം പരിരക്ഷ നല്കുന്നു. ഈ ഉല്‍പ്പന്നം കേരളത്തിലൂടനീളം ലഭ്യമാണ് .