BREAKING NEWSKERALALATESTNEWS
Trending

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത : ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം സജീവമാകുന്നതിനാല്‍ ഇന്ന് (ഞായറാഴ്ച) 10 ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദ്ദേശമൊന്നും നല്‍കിയിട്ടില്ല.

ചൊവ്വാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മഴ കൂടുതല്‍ ശക്തമായേക്കും. കേരള-കര്‍ണ്ണാടക തീരത്തെ കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്ററാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാനീരിക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker