BREAKING NEWS

പ്രധാനമന്ത്രിയുടെ അമ്മ കോവിഡ് വാക്‌സിന്‍ കുത്തിവെപ്പെടുത്തു

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവ് ഹീരാബെന്‍ മോദി കോവിഡ് വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചു. വ്യാഴാഴ്ച ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. യോഗ്യരായ എല്ലാവരെയും വാക്‌സിനെടുക്കാന്‍ പ്രചോദിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു.
‘എന്റെ മാതാവ് കോവിഡ്19 വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച വിവരം സന്തോഷപൂര്‍വ്വം അറിയിക്കുന്നു. നിങ്ങള്‍ക്ക് ചുറ്റുമുള്ള വാക്‌സിനെടുക്കാന്‍ യോഗ്യരായവരെ കുത്തിവെപ്പെടുക്കാന്‍ സഹായിക്കണമെന്നും പ്രചോദിപ്പിക്കണമെന്നും എല്ലാവരോടും അഭ്യര്‍ഥിക്കുന്നു’ മോദി ട്വീറ്റ് ചെയ്തു.
രാജ്യത്തെ രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായാണ് 99 വയസുള്ള മോദിയുടെ മാതാവ് വ്യാഴാഴ്ച വാക്‌സിന്‍ സ്വീകരിച്ചത്. 60 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള രോഗബാധിതര്‍ക്കുമാണ് രണ്ടാംഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. നേരത്തെ മാര്‍ച്ച് ഒന്നിന് പ്രധാനമന്ത്രി തന്നെ വാക്‌സിനെടുത്താണ് രാജ്യത്തെ രണ്ടാംഘട്ട വാക്‌സിനേഷന് തുടക്കം കുറിച്ചത്.

Related Articles

Back to top button