BREAKINGKERALA

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടാന്‍ ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍; സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്ന് നിര്‍ദേശം

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷന്‍. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നാണ് ഉത്തരവില്‍ പറയുന്നത്. 2019 ലാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വ്യക്തികളുടെ സ്വകാര്യ വിവരങ്ങള്‍ കൈമാറരുതെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സര്‍ക്കാര്‍ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു. മൊഴി നല്‍കിയവരുടെ സ്വകാര്യതാ പ്രശ്‌നം, ജസ്റ്റിസ് ഹേമയുടെ ഉപദേശം എന്നിവ ഉയര്‍ത്തി കാണിച്ചാണ് തുടക്കം മുതല്‍ റിപ്പോര്‍ട്ട് പുറത്ത് വിടാതിരുന്നത്.

Related Articles

Back to top button