BREAKING NEWSKERALALATESTNEWS

കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി

High Court protests covid

കൊവിഡ് കാലത്തെ സമരങ്ങൾ വിലക്കി ഹൈക്കോടതി. കൊവിഡ് കാലത്തെ സമരം കേന്ദ്ര മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്നും 10 പേർ ചേർന്ന് സമരം ചെയ്യാമെന്ന സംസ്ഥാന സർക്കാരിൻ്റെ നിലപാട് തെറ്റാണെന്നും ഹൈക്കോടതി പറഞ്ഞു.

ഇന്നലെയാണ് ഇത് സംബന്ധിച്ച ഹർജി ഹൈക്കോടതിയിൽ എത്തിയത്. ഹർജി ഇന്നത്തേക്ക് മാറ്റിയ കോടതി സർക്കാരിൻ്റെ വിശദീകരണവും തേടിയിരുന്നു. തുടർന്ന് ഇന്നാണ് ഹൈക്കോടതി വിഷയത്തിൽ ഉത്തരവിട്ടത്. ഒരു തരത്തിലുള്ള സമരങ്ങളോ പ്രതിഷേധങ്ങളോ പാടില്ല എന്നാണ് ഉത്തരവ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൻ്റേതാണ് ഉത്തരവ്.

വിഷയത്തിൽ സംസ്ഥാന സർക്കാർ നൽകിയ ഇളവും അംഗീകരിക്കാനാവില്ല. പ്രതിഷേധങ്ങൾ ഉണ്ടായാൽ പൂർണ ഉത്തരവാദികൾ ചീഫ് സെക്രട്ടറിയും ഡിജിപിയും ആയിരിക്കും.

Related Articles

Back to top button