കൊവിഡ് കാലത്ത് ശമ്പളമില്ല; സര്‍ക്കാരിനെതിരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍

0
1

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ കാലത്തും ശമ്പളം നിഷേധിച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയെ സമീപിച്ചു. തടഞ്ഞുവച്ച ശമ്പളം ലഭിക്കാന്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ടാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്.
തസ്തികയില്‍ വ്യക്തത വരുത്തുകയും ശമ്പള സ്‌കെയില്‍ നിര്‍ണയിച്ച് സര്‍വ്വീസ് ചട്ടങ്ങള്‍ നടപ്പാക്കണമെന്നുമാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ ആവശ്യം. കൊവിഡ് കാലത്തെ കനത്ത ജോലിഭാരം പേറി തൊഴിലെടുക്കുന്ന തങ്ങള്‍ കടുത്ത വിവേചനവും ചൂഷണവുമാണ് നേരിടുന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.
ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ നേരത്തെ ശമ്പളം പ്രഖ്യാപിച്ചെങ്കിലും പിന്നീട് തുടര്‍നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. പ്രാഥമിക ചികിത്സ കേന്ദ്രങ്ങളില്‍ അടക്കം സര്‍ക്കാര്‍ നിയമിച്ച ജൂനിയര്‍ ഡോക്ടര്‍മാര്‍ ആണ് കോടതിയെ സമീപിച്ചിരിക്കുന്നത്.