BREAKING NEWSKERALALATESTNEWS

സ്വര്‍ണക്കടത്ത് കേസ്; മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി

കൊച്ചി: സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.സ്വര്‍ണക്കടത്ത്, സ്പ്രിംങ്ക്‌ളര്‍, ബെഫ്‌കോ ആപ്പ്, ഇ-മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ മുഖ്യമന്ത്രിയും എം.ശിവശങ്കരന്‍ ഐ.എ.എസും ആരോപണവിധേയരായ ഇടപാടുകളെക്കുറിച്ച് സി.ബി.ഐ, എന്‍.ഐ.എ, കസ്റ്റംസ് എന്നിവ പൊലീസിന്റെ സഹകരണത്തോടെ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി.

എത്രയും വേഗത്തില്‍ fir രജിസ്റ്റര്‍ ചെയ്തു അന്വേഷണം ആരംഭിക്കണമെന്നും ഈ ഇടപാടുകള്‍ ദേശീയ സുരക്ഷയ്ക്ക് പോലും ഭീഷണിയാണ് എന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. ഹൈക്കോടതി ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ അത്തരമൊരു അന്വേഷണം നടക്കുകയുള്ളൂ.

ആലപ്പുഴ സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ മൈക്കിള്‍ വര്‍ഗീസാണ് അഡ്വ. മാത്യു നെടുമ്പാറ വഴി ഹര്‍ജി നല്കിയത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളി ഉത്തരവായത്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker