ന്യൂഡല്‍ഹി : ഹിമാലയ ഡ്രഗ് കമ്പനിയുടെ മെന്‍സ് കെയര്‍ ബ്രാന്‍ഡായ ഹിമാലയ മെന്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ മെന്‍സ് ഇവന്റുകളുടെ ഔദ്യോഗിക മെന്‍സ് ഗ്രൂമിംഗ് പാര്‍ട്ണറാകുന്നു. 2022 വരെയാണ് പങ്കാളിത്തം. ഐസിസി വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ 2021, ഐസിസി മെന്‍സ് ടി20 വേള്‍ഡ് കപ്പ് 2021, ഐസിസി മെന്‍സ് ടി20 വേള്‍ഡ് കപ്പ് 2022 എന്നിവ ഈ പങ്കാളിത്തത്തിന്റെ പരിധിയില്‍ വരുന്നവയാണ്.