BUSINESSBUSINESS NEWS

ഹിമാലയയുടെ സ്‌ട്രേച്ച് മാര്‍ക്ക് ഓയില്‍ ആന്റ് ക്രിം വിപണിയില്‍

മുംബൈ: ഇന്ത്യയിലെ മുന്‍നിര വെല്‍നെസ് ബ്രാന്‍ഡുകളിലൊന്നായ ഹിമാലയ ഡ്രഗ് കമ്പനി, എക്‌സ്‌ക്ലൂസീവ് മദര്‍ കെയര്‍ വിഭാഗത്തിലെ ഹിമാലയ ഫോര്‍ മോംസ് പോര്‍ട്ട്‌ഫോളിയോ വികസിപ്പിച്ചു.
അമ്മമാര്‍ക്ക് ഗര്‍ഭകാലത്തും ഗര്‍ഭാനന്തരകാലത്തും ഉണ്ടാകുന്ന സ്‌ട്രെച്ച് മാര്‍്ക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ടു സ്റ്റെപ്പ് ചര്‍മ്മ സംരക്ഷണ റൊട്ടീനായ ഹിമാലയ സ്‌ട്രെച്ച് മാര്‍ക്ക് ഓയില്‍ ആന്‍ഡ് ക്രീമാണ് കമ്പനി പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.
ഇന്നൊവേഷനില്‍ എപ്പോഴും മുന്‍പന്തിയിലുള്ള കമ്പനിയാണ് ഹിമാലയ. പുതിയ അമ്മമാര്‍ക്കും അമ്മയാകാന്‍ പോകുന്നവര്‍ക്കും എക്‌സ്‌ക്ലൂസീവായി പ്രകൃതിദത്ത ഗുണങ്ങളടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച ആദ്യത്തെ വെല്‍നെസ് ബ്രാന്‍ഡുകളിലൊന്നാണിത്.

Related Articles

Back to top button