ന്യൂഡല്‍ഹി: റോയല്‍ എന്‍ഫീല്‍ഡിന്റെ സാഹസിക സവാരികള്ക്കുള്ള ബൈക്കായ ഹിമാലയന്റെ് പുതിയ പതിപ്പ് വിപണിയിലെത്തി. ഇന്ത്യക്ക് പുറമെ യൂറോപ്പ്, യുകെ എന്നിവിടങ്ങളിലും ഇപ്പോള്‍ ലഭ്യമാണ്. ഹിമാലയവുമായി ബന്ധപ്പെട്ട നിറങ്ങളായ ന്യൂ ഗ്രാനൈറ്റ് ബ്ലാക്ക്,മിറാഷ് സില്‍വര്‍, പൈന്‍ ഗ്രീന്‍ എന്നീ നിറങ്ങളില്‍ ഒരു പിടി മാറ്റങ്ങളുമായാണ് പുതിയ ഹിമാലയന്‍ എത്തുന്നത്. നേരത്തെയുള്ള നിറങ്ങളിലും പുതിയ മോഡല്‍ ലഭിക്കും.
പുതിയ ഹിമാലയനില്‍ ടേണ്ടുടേണ് നാവിഗേഷേന് പോഡായ റോയല്‍ എന്ഫീല്ഡ്ട്രിപ്പര് എന്ന പുതിയ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീറ്റ്, റിയര്‍ കാരിയര്‍, ഫ്രണ്ട്റാക്ക്, വിന്‍ഡ്സ്ക്രീന്‍ എന്നിവയില്‍ കൂടുത ല്‍ സൗകര്യപ്രദമായ നിരവധി മാറ്റങ്ങള്‍ വരുത്തി.മെച്ചപ്പെടുത്തിയ സീറ്റ്കുഷന് ദീര്‍ഘദൂര യാത്രയ്ക്ക് അനുയോജ്യമാണ്. ഇതിലെ വിന്‍ഡ്സ്ക്രീന്‍ സവാരിയുടെ മുഖത്തേക്ക് കാറ്റടിക്കുന്നത് തടയുന്നു.
മിറാഷ് സില്‍വര്‍/ഗ്രാവല്‍ ഗ്രേ (എക്സ് ഷോറൂം 1,97,000 രൂപ, ഓണ്‍റോഡ്2,39,004 രൂപ), റോക്ക് റെഡ്/ ലേയ്ക്ക് ബ്ലൂ (എക്സ് ഷോറൂം 1,98,999 രൂപ , ഓണ്‍റോഡ്2,41,261 രൂപ), ഗ്രാനൈറ്റ് ബ്ലാക്ക് / പൈന്‍ ഗ്രെ എക്സ് ഷോറൂം 2,06,001 രൂപ, ഓണ്‍റോഡ്2,67,708 രൂപ ) എന്നിങ്ങനെയാണ് കൊച്ചിയിലെ വില.