ENTERTAINMENT

മുറിപ്പാടുകള്‍ മറയ്ക്കാതെ, പുതിയ ചിത്രങ്ങളുമായി നടി ഹിനാ ഖാന്‍; സ്തനാര്‍ബുദത്തോട് പൊരുതി താരം

ന്യൂഡല്‍ഹി: അടുത്തിടെയാണ് തന്റെ രോ?ഗാവസ്ഥയെക്കുറിച്ച് നടി ഹിനാ ഖാന്‍ വെളിപ്പെടുത്തിയത്. സ്തനാര്‍ബുദത്തോട് പൊരുതുന്ന താരം ഇപ്പോള്‍ തന്റെ പുതിയ ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുകയാണ്. ഹൃദയസ്പര്‍ശിയായ അടിക്കുറിപ്പോടെയാണ് ഹിന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കാന്‍സര്‍ ബാധിതരായ നിരവധിയാളുകള്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് ഹിനയുടെ വാക്കുകള്‍.
”ഈ ചിത്രത്തില്‍ നിങ്ങളെന്താണ് കാണുന്നത്. എന്റെ ശരീരത്തിലെ മുറിപ്പാടുകളോ, അതോ എന്റെ കണ്ണുകളിലെ പ്രതീക്ഷയോ? ആ പാടുകള്‍ എന്റേതാണ്. അവയെ ഞാന്‍ സ്‌നേഹത്തോടെ അം?ഗീകരിക്കുന്നു. കാരണം ഞാന്‍ അര്‍ഹിക്കുന്ന പുരോ?ഗതിയുടെ ആദ്യ പ്രതീകങ്ങളാണവ. എന്റെ കണ്ണില്‍ തിളങ്ങുന്ന പ്രതീക്ഷ, എന്റെ ആത്മാവിനെയാണ് പ്രതിഫലിപ്പിക്കുന്നത്. തുരങ്കത്തിന് അറ്റത്തെ ആ വെളിച്ചം ഇവിടെയിരുന്ന് എനിക്ക് കാണാം. എന്റെ രോ?ഗശാന്തി ഞാന്‍ കാണുന്നു. എന്റെ പ്രാര്‍ത്ഥനയില്‍ നിങ്ങളുമുണ്ട്. -എന്നായിരുന്നു ഹിനയുടെ വാക്കുകള്‍.
ആദ്യ കീമോതെറാപ്പി സെഷന്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ മുടി വെട്ടിക്കളഞ്ഞതിന് ശേഷമുള്ള വീഡിയോ കഴിഞ്ഞ ദിവസം ഹിന പങ്കുവച്ചിരുന്നു. ഈ യുദ്ധത്തില്‍ വിജയിക്കാന്‍ ഏതറ്റം വരെയും പോകാന്‍ തീരുമാനിച്ചുവെന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്. മുടി കൊഴിഞ്ഞുതുടങ്ങുന്നതിന് മുന്‍പ് അവ വെട്ടിക്കളയുകയാണെന്നും അവര്‍ പറഞ്ഞിരുന്നു. സ്വന്തം മുടി ഉപയോ?ഗിച്ച് തനിക്ക് വി?ഗ്??ഗ് തയ്യറാക്കുമെന്നും അവര്‍ പോസ്റ്റില്‍ സൂചിപ്പിച്ചിരുന്നു. സ്തനാര്‍ബുദത്തിന്റെ മൂന്നാം സ്റ്റേജിലാണെന്ന് കഴിഞ്ഞ മാസമാണ് ഹിന വെളിപ്പെടുത്തിയത്.

Related Articles

Back to top button