LATESTOTHERSSPORTS

ഇന്ത്യന്‍ ഓയില്‍ വനിത ഹോക്കി:തൃശൂര്‍ സെന്റ് മേരീസ് ജേതാക്കള്‍

കൊച്ചി: ഇന്ത്യന്‍ ഓയില്‍, അഖില കേരള 5 എ സൈഡ് വനിതാ ഹോക്കി ടൂര്‍ണമെന്റില്‍ തിരുവല്ല മാര്‍ത്തോമ കോളജിനെ തോല്പിച്ച്, തൃശൂര്‍ സെന്റ് മേരീസ് കോളജ് ജേതാക്കളായി. മൂന്നിനെതിരെ 10 ഗോളിന് ആധികാരികമായിരുന്നു സെന്റ് മേരീസിന്റെ വിജയം.
വനിതാദിനാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ഹോക്കി ലവേഴ്‌സ് ആണ് ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ‘ആഡ് ഹോക്കി, അവോയ്ഡ് ഡ്രഗ്‌സ്’ എന്നതായിരുന്നു പ്രമേയം.
വിജയികള്‍ക്കുവേണ്ടി സിബിയ (3) ആര്യ (4) അഞ്ജു (3) എന്നിവര്‍ സ്‌കോര്‍ ചെയ്തു. ആര്യയാണ് കളിയിലെ താരം. മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള സമ്മാനം ഹാക്കേഴ്‌സ് ഹോക്കി ക്ലബ്ബിലെ ഐശ്വര്യക്ക് ലഭിച്ചു.
എട്ടു ടീമുകള്‍ പങ്കെടുത്തു. തിരുവനന്തപുരം ഓള്‍ സെയിന്റ്‌സ് കോളജ്, ഹാക്കേഴ്‌സ് ഹോക്കി എറണാകുളം, ഹസ് ല്‍ ഹോക്ക് ക്ലബ്ബ് എറണാകുളം, ധ്യാന്‍ ചന്ദ് ഹോക്കി ക്ലബ്ബ് കോഴിക്കോട്, തൈക്കാട് ഹോക്കി ക്ലബ്ബ് തിരുവനന്തപുരം, സില്‍വര്‍ ആരോസ് തിരുവനന്തപുരം എന്നിവയാണ് മറ്റ് ടീമുകള്‍.

Related Articles

Back to top button