മാന്നാര്‍: ഭവനരഹിതയായ പരുമല നാക്കട നിവാസിക്ക് കേരള ഭൂഷണം മാനേജിങ്ങ് ഡയറക്ടര്‍ ഡോ. കെ സി ചാക്കോ നിര്‍മ്മിച്ചു നല്കുന്ന വീടിന്റെ തറക്കല്ലിടീല്‍ കര്‍മ്മം ഞായറാഴ്ച നടന്നു. ചെങ്ങന്നന്നൂര് എം എല്‍ എ സജി ചെറിയാന് കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചു. കടവില്‍ കെ സി ഫിലിപ്പ് മുഖ്യ പങ്കാളിത്തം വഹിച്ചു. കേരള ഭൂഷണം മാനേജര്‍ പ്രകാശ് പ്രഭയും നിരവധി സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികളും ചടങ്ങില്‍ സംബന്ധിച്ചു.