തിരുവനന്തപുരം: ലോക്ഡൗണ്‍ കാലത്ത് വിവിധ ജില്ലകളില്‍ ലഭിച്ച 2868 ഗാര്‍ഹിക പീഡന പരാതികളില്‍ 2757 പരാതികളില്‍ പരിഹാരമുണ്ടാക്കിയെന്ന് ഡിജിപി. ബാക്കി പരാതികളില്‍ പൊലീസ് ആസ്ഥാന ഐജിയുടെ നേതൃത്വത്തില്‍ പരിശോധിച്ച് തീര്‍പ്പുണ്ടാക്കാനും ഡിജിപി നിര്‍ദ്ദേശം നല്കി. ഓണ്‍ലൈന്‍ വഴി ഗാര്‍ഹിക പീഡനക്കേസുകളില്‍ ഡിജിപി അദാലത്ത് സംഘടിപ്പിച്ചു.
ലോക്ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞ മാസം 31 വരെയാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി 2868 ഗാര്‍ഹിക പീഡനക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 2757 കേസുകളിലും പരിഹാരം കണ്ടെത്തിയതായി ഡിജിപി നടത്തിയ ഓണ്‍ ലൈന്‍ അദാലത്ത് വിലയിരുത്തി. ഇനിയും പരിഹരിക്കാത്ത 111 കേസുകള്‍ പൊലീസ് ആസ്ഥാന ഐജി പി. വിജയന്റെ നേതൃത്വത്തില്‍ പരിശോധിക്കും. വനിതാ സെല്‍ എസ്പിയും ഐജിയെ സഹായിക്കാനുണ്ടാകും. ഗാര്‍ഹിക പരാതികള്‍ പരിഹരിക്കാന്‍ ജില്ലാ തലത്തില്‍ ആരംഭിച്ച പരാതി പരിഹര സെല്ലുകള്‍ വഴിയാണ് ഡിജിപി അദാലത്ത് നടത്തിയത്. 20 സ്ത്രീകള്‍ ഡിജിപിയ്ക്ക് മുന്നില്‍ പരാതിയുമായി എത്തി. പരാതികള്‍ കേട്ട ഡിജിപി തുടര്‍ നടപടികള്‍ ജില്ലാ പൊലീസ് മേധാവിമാരോട് തന്നെ നേരിട്ട് പരിശോധിക്കാനും ആവശ്യപ്പെട്ടു.
ഗാര്‍ഹിക പീഡനക്കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുന്നത് തടയാനാണ് ഓണ്‍ലൈന്‍ വഴിയുള്ള പരാതി പരിഹാര സംവിധാനം ആരംഭിച്ചത്. പരാതിക്കാരും എതി!ര്‍ കക്ഷിയും കൗണ്‍സിലുമാരും പൊലീസും ഒരേ സമയം ജില്ലാതല പരിഹാര സെല്ലുകളിലെത്തുന്നതാണ് പുതിയ സംവിധാനം. പൊലീസുദ്യോഗസ്ഥരുടെയും കൗണ്‍സിലര്‍മാരുടെയും സാനിധ്യത്തില്‍ ചര്‍ച്ചകള്‍ നടത്തി പരിഹരിക്കാവുന്ന പരാതികള്‍ പരിഹാരം കാണും. ഗുരുതരമായി കുറ്റകൃത്യങ്ങളെന്ന് കണ്ടെത്തിയാല്‍ അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നടപടികളുമായി പൊലീസ് മുന്നോട്ടുപോകും.