BUSINESSBUSINESS NEWS

അഞ്ച് ദശലക്ഷം യൂണിറ്റുകളുടെ വില്‍പനയുമായി ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

കൊച്ചി: ഊര്‍ജ്ജ ഉല്‍പന്ന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ പവര്‍ പ്രോഡക്ട്‌സ് ലിമിറ്റഡ് (എച്.ഐ.പി.പി.)രാജ്യത്ത് 35 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി. ഇന്ത്യയിലും വിദേശത്തുമായി അഞ്ച് ദശലക്ഷത്തിലേറെ ഉല്‍പന്നങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. നൂറോളം ഡീലര്‍ഷിപ്പുകളും 600റിലേറെ ചാനല്‍ പാര്‍ട്ട്ണര്‍മാരുമുള്ള നെറ്റ്‌വര്‍ക്കാണ് കമ്പനിക്കുള്ളത്. പോര്‍ട്ടബിള്‍ വാട്ടര്‍ പമ്പുകള്‍, ജനറല്‍ പര്‍പ്പസ് എഞ്ചിനുകള്‍, പവര്‍ ടില്ലറുകള്‍, ബ്രഷ് കട്ടറുകള്‍, ലോണ്‍ മൂവറുകള്‍ പോലെയുള്ള ഊര്‍ജ്ജ ഉല്‍പന്നങ്ങളുടെ ഒരു വിപുലമായ ശ്രേണിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 2003ല്‍ ഒരു ദശലക്ഷം യൂണിറ്റിന്റെ വില്‍പ്പന കമ്പനി പിന്നിട്ടിരുന്നു. 2017ല്‍ നാല് ദശലക്ഷം യുണിറ്റുകളുടെ വില്‍പ്പന്ന പിന്നിട്ട ശേഷം മൂന്ന് വര്‍ഷംകൊണ്ടാണ് അഞ്ച് ദശലക്ഷത്തില്‍ എത്തി നില്‍ക്കുന്നത്. ജനറേറ്ററുകള്‍, കാര്‍ഷിക ഉപകരണങ്ങള്‍, വിവിധ ഉപകരണങ്ങളുടെ എഞ്ചിനുകള്‍ എന്നിവയുടെ മുന്‍നിര നിര്‍മ്മാതാക്കളാണ് എച്.ഐ.പി.പി.ഹോണ്ട ഇന്ത്യ പവര്‍ പ്രൊഡക്ട്‌സ്

Related Articles

Back to top button