AUTOFOUR WHEELER

ഹോണ്ടയുടെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് ഇന്ത്യയില്‍ നിന്നും കയറ്റുമതി ചെയ്യും

മുംബൈ : ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് ഇന്ത്യയില്‍ നിന്ന് ഫിഫ്ത്ത് ജനറേഷന്‍ ഹോണ്ട സിറ്റി ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് 12ല്‍പ്പരം രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യും. ആദ്യ ബാച്ച് മധ്യ പൂര്‍വ ദേശങ്ങളിലേക്കായിരിക്കും. ഹോണ്ട കാറുകളുടെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതില്‍ മൂന്ന് ഇരട്ടി വര്‍ധന പ്രതീക്ഷിക്കുന്നു.
ഗുജറാത്തിലെ പിപാവ് തുറുമുഖത്ത് നിന്നും ചെന്നൈയിലെ എസോര്‍ തുറമുഖത്ത് നിന്നും മധ്യ പൂര്‍വ രാജ്യങ്ങളിലേക്ക് പ്രാഥമിക ബാച്ചുകള്‍ അയച്ചുകൊണ്ടാണ് കമ്പനി ഫിഫ്ത്ത് ജനറേഷന്‍ ഹോണ്ട സിറ്റിയുടെ കയറ്റുമതിക്ക് തുടക്കം കുറിച്ചത്്. ഓള്‍ ന്യൂ സിറ്റിയുടെ റൈറ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകള്‍ 2020 ഓഗസ്റ്റ് മുതല്‍ ദക്ഷിണാഫ്രിക്കയിലേക്കും അയല്‍രാജ്യങ്ങളായ ഭൂട്ടാന്‍, നേപ്പാള്‍ എന്നീ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്
ഇന്ത്യയിലെ സെഡാനുകളുടെ അളവുകോലായി മാറിയിരിക്കുകയാണ് ഹോണ്ട സിറ്റി അതിന്റെ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് മോഡലുകളുടെ കയറ്റുമതി ഇന്ത്യയിലെ ബിസിനസ് കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മഹത്തായ അവസരമാണെന്ന് ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് പ്രസിഡന്റ് , സിഇഒ ഗകു നകാഷി പറഞ്ഞു

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker