ഗ്രേറ്റ് നോയിഡ: ഇന്ത്യയിലെ പ്രീമിയം കാറുകളുടെ മുന്‍നിര നിര്‍മ്മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ ലിമിറ്റഡ് (HCIL), അതിന്റെ ഓണ്‍ ലൈന്‍ കാര്‍ ബുക്കിംഗ് പ്ലാറ്റ്ഫോമിന്റെ വിജയത്തെ തുടന്ന്, കസ്റ്റമേഴ്സിന് തികച്ചും സൗകര്യപ്രദവും, സുരക്ഷിതവും, ഭദ്രവുമായ കാര്‍ വാങ്ങന്‍ അനുഭവം പ്രദാനം ചെയ്യുന്നതിന് ‘ഹോണ്ട ഫ്രം ഹോം’ എന്ന സമഗ്രമായ ഓണ്‍ലൈന്‍ കാര്‍ വാങ്ങല്‍ പ്ലാറ്റ്ഫോമിന്റെ സമാരംഭം പ്രഖ്യാപിച്ചു. ഡീലര്‍ഷിപ്പിന്റെ മികച്ച സെയില്‍സ് പ്രോസസ്സിന്റെ പിന്‍ബലമുള്ള ഓണ്‍ലൈന്‍ റീട്ടെയില്‍ പ്ലാറ്റ്ഫോമിലൂടെ, കസ്റ്റമേഴ്സിന് ഡീലര്‍ഷിപ്പില്‍ പോകാതെ തങ്ങളുടെ വീടിന്റെ സൗകര്യത്തിലിരുന്ന് ലളിതമായ ആറ് സ്റ്റെപ്പുകളില്‍ തങ്ങളുടെ കാര്‍ വാങ്ങല്‍ പ്രക്രിയ പൂര്‍ത്തിയാക്കാം. 2020 ഏപ്രില്‍ അവസാനത്തോടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ചിരുന്നു.