കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ സംഘടിപ്പിക്കുന്ന ഡിജിറ്റല്‍ റോഡ് സുരക്ഷാ പരിപാടിയായ ‘ഹോണ്ട റോഡ് സേഫ്റ്റി ഇഗുരുകുല്‍’ലൂടെ കോവിഡ്19നിടയിലും രണ്ടു ലക്ഷത്തിലധികം ഇന്ത്യക്കാരെ ബോധവല്‍ക്കരിച്ചു.
2020 മെയില്‍ ആരംഭിച്ച ഹോണ്ട റോഡ് സുരക്ഷാ ഇഗുരുകുല്‍ പരിപാടിയിലൂടെ റോഡില്‍ എങ്ങനെ സുരക്ഷിതമായിരിക്കാമെന്നാണ് ഡിജിറ്റലായി അറിവ് പകര്‍ന്നത്. അഞ്ചു വയസായ കുട്ടിയും ലേണേഴ്സിന് അപേക്ഷിച്ച 18കാരനും 30കളിലുള്ള വീട്ടമ്മയും കോര്‍പറേറ്റ് ജീവനക്കാരിയും നിലവില്‍ ടൂവീലര്‍ ഉപയോഗിക്കുന്ന ഉടമയും ഇപ്പോള്‍ ഹോണ്ടയോടൊപ്പം ഡിജിറ്റലായി റോഡ് സുരക്ഷയിലെ പ്രധാന കാര്യങ്ങളെക്കുറിച്ച് പഠിക്കുകയാണ്. ആറു മാസം കൊണ്ട് ഹോണ്ടയുടെ സുരക്ഷാ റൈഡിങ് പ്രചാരണം ഇന്ത്യയിലെ 185 നഗരങ്ങളിലേക്കും പട്ടണങ്ങളിലേക്കും എത്തി.
റോഡ് സുരക്ഷ ഹോണ്ടയുടെ ശ്രദ്ധാ കേന്ദ്രമാണെന്നും ഈ സുരക്ഷാ സമീപനത്തോടെ റോഡുകളിലെ ആളുകളുടെ സുരക്ഷ ഉറപ്പു വരുത്താന്‍ പുതിയ മാര്‍ഗങ്ങള്‍ തേടുകയാണെന്നും വെല്ലുവിളി നിറഞ്ഞ ഈ കാലത്ത് ഡിജിറ്റല്‍ പരിശീലനത്തെ ആശ്രയിക്കുകയാണെന്നും ആറു മാസം കൊണ്ട് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള രണ്ടു ലക്ഷത്തിലധികം പേരിലേക്ക് ഡിജിറ്റലായി എത്താനായതില്‍ സന്തോഷമുണ്ടെന്നും ആവശ്യമായ റോഡ് സുരക്ഷാ പാഠങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത് തുടരുമെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.