ENTERTAINMENTMALAYALAM

ഗ്ലാമറും ഡയലോഗുമൊന്നും ഫാമിലിക്ക് ഒരു പ്രോബ്ലമേ അല്ലെന്ന് ഹണി

ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഹണി റോസ്. ബോള്‍ഡായ കഥാപാത്രങ്ങള്‍ കൂടുതലായി തിരഞ്ഞെടുക്കാന്‍ ധൈര്യം കാണിക്കുന്ന ഒരാളാണ് താരം.ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് ഹണി സിനിമയില്‍ അരങ്ങേറുന്നത്. അതിന് ശേഷം തമിഴ് സിനിമകളിലും അഭിനയിച്ചു. എന്നാല്‍ ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് മലയാളത്തില്‍ പുറത്തിറങ്ങിയ ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന ചിത്രമാണ്. സ്വന്തം പേരില്‍ തുടങ്ങിയ ബ്യൂട്ടി പ്രോഡക്ട്‌സ് ബ്രാന്‍ഡ് ശ്രദ്ധ നേടി ഒരു സംരംഭക എന്ന നിലയിലും താരം തിളങ്ങുകയാണ്. മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് ഹണി.
ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. താരം അഭിനയിച്ച ഒരുപാട് വിവാദങ്ങളും വിമര്‍ശനങ്ങളും നേരിട്ട സിനിമയായിരുന്നു ചങ്ക്‌സ്. ഒമര്‍ ലുലുവിന്റെ സംവിധാനത്തില്‍ കോളേജ് പശ്ചാത്തലത്തില്‍ ഒരുങ്ങിയ ഒരു കോമഡി ചിത്രമായിരുന്നു ചങ്ക്‌സ്. ചിത്രത്തില്‍ ഗ്ലാമറായിട്ടാണ് താരം എത്തിയത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ചങ്ക്‌സ് എന്ന ചിത്രത്തെ കുറിച്ച് ഹണി പറഞ്ഞ വാക്കുകള്‍; ഞാന്‍ ഇതുവരെ ചെയ്ത സിനിമകളെ പോലെയൊരു കഥയോ കഥാപാത്രമോ അല്ലായെന്ന് തോന്നിയപ്പോഴാണ് ചങ്ക്‌സ് സിനിമ ചെയ്യാന്‍ തീരുമാനിച്ചത്.
സിനിമ റിലീസ് കഴിഞ്ഞ് ഒരുപാട് നെഗറ്റീവ് കമന്റുകള്‍ വന്നു. ഞാന്‍ ഓവര്‍ ഗ്ലാമറസായിട്ട് അഭിനയിച്ചുവെന്നാണ് ചിലര്‍ പറഞ്ഞത്. എന്നെ വേദനിപ്പിക്കുന്ന ഒരുപാട് കമന്റുകള്‍ വന്നിരുന്നു. ചങ്ക്‌സിന് ശേഷം എന്നെ തേടിയെത്തിയ ഒരുപാട് അവസരങ്ങള്‍ ഞാന്‍ വേണ്ടായെന്ന് വച്ചു. തീയേറ്ററില്‍ നന്നായി ഓടിയ സിനിമയായിരുന്നു അത്. പക്ഷേ സമൂഹമാധ്യമങ്ങളില്‍ കൂടുതലും നെഗറ്റീവ് കമന്റുകളായിരുന്നു. ഡയലോഗുകളിലെ കുഴപ്പം, ഓവര്‍ ഗ്ലാമര്‍. ഫാമിലി ഓഡിയന്‍സ് നന്നായി എന്‍ജോയ് ചെയ്തുവെന്നാണ് ഞാന്‍ അറിഞ്ഞത്. മറ്റുഭാഷകളില്‍ എത്ര ഗ്ലാമറസായാലും ഡയലോഗുകള്‍ ഉണ്ടായാലും മലയാളികള്‍ക്ക് കുഴപ്പമില്ല. സോഷ്യല്‍ മീഡിയയില്‍ സിനിമ ആസ്വദിച്ചിട്ട് കുറ്റം പറയുന്നവരാണ്. ഹണി പറഞ്ഞു.

Related Articles

Back to top button